സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് സിജ റോസ്. പരസ്യങ്ങളില്‍ അഭിനയിച്ച് കൊണ്ടാണ് സിജ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മഗഡി ആയിരുന്നു അവരുടെ ആദ്യ സിനിമ.
അതേവര്‍ഷം തന്നെ ഇറങ്ങിയ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയായി അഭിനയിച്ച് കൊണ്ട് അവര്‍ മലയാള സിനിമയിലുമെത്തി. 2012ല്‍ തന്നെ കോഴി കൂവുത് എന്ന സിനിമയിലൂടെ സിജ തമിഴിലും അരങ്ങേറ്റം നടത്തി.
പിന്നീട് നിരവധി അന്നയും റസൂലും, എന്ന് നിന്റെ മൊയ്തീന്‍, മിലി, കവി ഉദേശിച്ചത്, നീ.കൊ.ഞാ.ചാ തുടങ്ങിയ നിരവധി മലയാള സിനിമകളുടെ ഭാഗമാകാന്‍ സിജയ്ക്ക് സാധിച്ചു. ഇപ്പോള്‍ താന്‍ ഈയിടെ കണ്ട് മലയാള സിനിമയെ കുറിച്ച് പറയുകയാണ് സിജ റോസ്.
അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവരും കുറേ കുട്ടികളും ഒന്നിച്ച സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ എന്ന സിനിമയെ കുറിച്ചാണ് നടി പറഞ്ഞത്. വളരെ രസമുള്ള ഒരു സിനിമയായിരുന്നു അതെന്നും താന്‍ ഒരുപാട് ഇംപ്രസ്ഡായെന്നും സിജ പറയുന്നു.
‘ഞാന്‍ ഈയിടെ കണ്ട അജു വര്‍ഗീസിന്റെ ഒരു സിനിമായായിരുന്നു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍. വളരെ രസമുള്ള ഒരു സിനിമയായിരുന്നു അത്. ഞാന്‍ ഒരുപാട് ഇംപ്രസ്ഡായ ഒരു പടമായിരുന്നു. ആ സിനിമയില്‍ പരിചയമുള്ള മുഖങ്ങള്‍ അധികമില്ല. എന്നാല്‍ കുട്ടികളുടെ സിനിമയാണ്.
സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ സിനിമക്ക് കിട്ടേണ്ട ഒരു അപ്രീസിയേഷന്‍ ഉണ്ടായിരുന്നു. പക്ഷെ അത് കിട്ടിയില്ല. ഞാന്‍ സിനിമ കണ്ട് കഴിഞ്ഞതും എന്റെ ഫ്രണ്ട്‌സിനോട് പറഞ്ഞിരുന്നു. ആ സിനിമ കാണാന്‍ ആവശ്യപ്പെട്ടു. പക്ഷെ പെട്ടെന്ന് തന്നെ ആ സിനിമ തിയേറ്ററില്‍ നിന്ന് പോയി.
നമ്മള്‍ ഒരു സിനിമ കാണാന്‍ പറഞ്ഞാലും ‘ആഹ്. കാണാം’ എന്ന് മാത്രമേ ചിലര്‍ പറയുകയുള്ളൂ. എനിക്ക് അന്ന് കൂടുതല്‍ എക്‌സ്‌പ്ലെയിന്‍ ചെയ്യാന്‍ പറ്റിയില്ല. അത് ഒരു പെര്‍ഫോമന്‍സ് ബേസ്ഡ് പടമായിരുന്നു.
ആ സിനിമയില്‍ കുട്ടികളൊക്കെ എന്ത് രസമായിട്ടാണ് പെര്‍ഫോം ചെയ്തതെന്ന് ഞാന്‍ ഫ്രണ്ട്‌സിനോട് പറഞ്ഞിരുന്നു. ഞാന്‍ അത്രയേറേ എന്‍ജോയ് ചെയ്ത സിനിമയായിരുന്നു. അതുപോലെയുള്ള സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ എനിക്ക് വിഷമമുണ്ട്,’ സിജ റോസ് പറഞ്ഞു.
Content Highlight: Sija Rose Talks About Malayalam Movie Sthanarthi Sreekuttan