വൈകുന്നേരം വിളിച്ചാൽ പരാതി, പിറ്റേന്ന് വിളിച്ച് നല്ല മോനായി ഇരിക്കണം എന്ന് പറയും... അമ്മയെ ഓർത്ത് സിദ്ധാർഥ് ഭരതൻ
Entertainment
വൈകുന്നേരം വിളിച്ചാൽ പരാതി, പിറ്റേന്ന് വിളിച്ച് നല്ല മോനായി ഇരിക്കണം എന്ന് പറയും... അമ്മയെ ഓർത്ത് സിദ്ധാർഥ് ഭരതൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 4:07 pm

നടി കെ.പി.എ.സി ലളിതയുടെയും സംവിധായകന്‍ ഭരതന്റെയും മകനാണ് സിദ്ധാര്‍ഥ് ഭരതന്‍. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ധാര്‍ഥ് നിദ്ര എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. കെ.പി.എ.സി. ലളിതയെക്കുറിച്ച് സംസാരിക്കുകയാണ് സിദ്ധാർഥ് ഭരതന്‍.

താന്‍ ഷൂട്ടിന് പോയാലും അമ്മ തന്നെ രാവിലെയും വൈകുന്നേരവും വിളിക്കുമെന്നും തന്നെക്കുറിച്ചുള്ള പരാതികളും ആ ദിവസത്തിലെ വിശേഷങ്ങളും വൈകുന്നേരത്തെ ഫോണ്‍കോളിലാണ് പറയുന്നതെന്നും സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നു.

പിറ്റേന്ന് തന്നെ വീണ്ടും വിളിക്കുമെന്നും നന്നായി ചെയ്യണം, നല്ല മോനായി ഇരിക്കണം എന്നൊക്കെ പറയുമെന്നും എങ്കിലും വൈകുന്നേരം വിളിക്കുമ്പോള്‍ പരാതികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

അമ്മ ഷൂട്ടിന് പോയാലും തങ്ങളുമായി നല്ല ടച്ചുണ്ടായിരുന്നുവെന്നും തങ്ങളുടെ ലൈഫില്‍ എന്താണ് നടക്കുന്നത് എന്ന് അമ്മക്ക് നല്ല ഗ്രാഹ്യമുണ്ടായിരുന്നുവെന്നും സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നു. മിര്‍ച്ചി മലയാളത്തിനോട് സംസാരിക്കുകയായിരുന്നു സിദ്ധാര്‍ഥ്.

‘അമ്മ രാവിലെ വിളിക്കും, വൈകീട്ട് ഷൂട്ട് കഴിഞ്ഞ് വന്നാലും വിളിക്കും. അതിന്റെ ഇടയില്‍ അന്നത്തെ ദിവസത്തെ എന്നെക്കുറിച്ചുള്ള പരാതികളോ വീട്ടിലത്തെ വിഷയമോ ഒക്കെ വൈകുന്നേരത്തെ കോളിലാണ് എത്തുന്നത്. അപ്പോള്‍ ആ ഡോസ് ഒക്കെ കിട്ടിക്കഴിഞ്ഞിട്ട് പിറ്റെ ദിവസം രാവിലെ വിളിച്ചിട്ട് ‘നന്നായി ചെയ്യണം, നല്ല മോനായി ഇരിക്കണം’ എന്നൊക്കെ പറയും.

വൈകുന്നേരം വിളിക്കുമ്പോള്‍ അടുത്ത സെറ്റ് പരാതികളുണ്ടാകും. അമ്മ ഷൂട്ടിനൊക്കെ പോകുമെങ്കിലും നമ്മളുമായി ടച്ച് ഇല്ലാതെയിരിക്കില്ല. അമ്മക്ക് നല്ല ഗ്രാഹ്യമുണ്ടായിരുന്നു ഞങ്ങളുടെ ലൈഫില്‍ എന്താണ് നടക്കുന്നത് എന്നുള്ളത്,’ സിദ്ധാർഥ് ഭരതൻ പറയുന്നു.

Content Highlight: Sidharth Bharathan Taling about KPAC. Lalitha