നയന്‍താരയാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസറിന് ടെന്‍ഷനായി, തമിഴില്‍ വാങ്ങുന്നതുമായി കമ്പെയര്‍ ചെയ്യാന്‍ പോലും പറ്റാത്ത പ്രതിഫലമാണ് അവര്‍ വാങ്ങിയത്: സിദ്ദിഖ്
Film News
നയന്‍താരയാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസറിന് ടെന്‍ഷനായി, തമിഴില്‍ വാങ്ങുന്നതുമായി കമ്പെയര്‍ ചെയ്യാന്‍ പോലും പറ്റാത്ത പ്രതിഫലമാണ് അവര്‍ വാങ്ങിയത്: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th September 2022, 6:36 pm

സിദ്ദിഖിന്റെ സംവിധാനത്തില്‍ നയന്‍താരയും ദിലീപും കേന്ദ്രകഥാപാത്രങ്ങളായി വന്ന സിനിമയാണ് ബോഡി ഗാര്‍ഡ്. ചിത്രത്തില്‍ ശ്യാമിലിയെ ആയിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് കിട്ടാതായതോടെ അണിയറപ്രവര്‍ത്തകര്‍ നയന്‍താരയെ സമീപിക്കുകയായിരുന്നു. തുടക്കത്തില്‍ നയന്‍താരയുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നുവെന്നും എന്നാല്‍ അത് അവര്‍ അഡ്ജസ്റ്റ് ചെയ്തുവെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിദ്ദിഖ് പറയുന്നു.

‘ദിലീപാണ് ചോദിച്ചത് ഇക്കാ നയന്‍താരയാണെങ്കിലോ എന്ന്. എന്റമ്മോ നയന്‍താരയെ കിട്ടുമോയെന്ന് ഞാന്‍ ചോദിച്ചു. നയന്‍താര വലിയ സ്റ്റാറാണ്. കഥ ഇഷ്ടപ്പെട്ടാല്‍ നയന്‍ അഭിനയിക്കും, ഇക്കായോട് റെസ്പെക്റ്റ് ഉണ്ട്, നല്ല കഥാപാത്രമാണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കുമെന്ന് ദിലീപ് പറഞ്ഞു.

അങ്ങനെ ഞാന്‍ നയനെ വിളിച്ചു. ഇതിനായി നേരിട്ട് മദ്രാസ് വരെ വരണ്ട ഫോണില്‍ കൂടി കഥ പറഞ്ഞാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഒരു മണിക്കൂറ് കൊണ്ട് കഥാപാത്രവും കഥയുമൊക്കെ ഞാന്‍ പറഞ്ഞുകൊടുത്തു. കഥ പറഞ്ഞുകഴിഞ്ഞയുടനെ ഈ സിനിമ ഞാന്‍ തന്നെ അഭിനയിക്കും, ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടിവരുമെന്ന് നയന്‍ പറഞ്ഞു. നയന്റെ ഡേറ്റ് പറഞ്ഞോ, അത് വെച്ച് ദിലീപിനോട് അഡ്ജസ്റ്റ് ചെയ്ത് വാങ്ങിക്കോളാമെന്ന് പറഞ്ഞു.

നയനാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് വലിയ ടെന്‍ഷനായി. ഇവര്‍ക്ക് ഇത്രയും വലിയ പൈസ കൊടുക്കാന്‍ കാണില്ല. ഞാന്‍ സംസാരിക്കുമ്പോള്‍, സിദ്ദിഖാ റെമ്യൂണറേഷന്റെ കാര്യത്തിലോ എന്റെ സ്റ്റാഫിന്റെ കാര്യത്തിലോ ഒന്നും ടെന്‍ഷനാവണ്ട, അവര്‍ക്ക് എന്താണ് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നതെന്ന് പറ, അതനുസരിച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം എന്നാണ് നയന്‍ പറഞ്ഞത്.

തമിഴില്‍ വാങ്ങിക്കുന്നതുമായി ഒരു കമ്പാരിസണ്‍ പോലും ചെയ്യാന്‍ പറ്റാത്ത ശമ്പളത്തിലാണ് നയന്‍ ബോഡി ഗാര്‍ഡില്‍ അഭിനയിച്ചത്. കാരണം ആ കഥാപാത്രം നയന് അത്രയും ഇഷ്ടപ്പെട്ടിരുന്നു,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: siddique said When the producer was told that Nayanthara was coming in body guard, he got tensed