കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്നു, ശുചിമുറി അനുവദിക്കുന്നില്ല; സിദ്ദീഖ് കാപ്പന് ചികിത്സ നിഷേധിക്കുന്നെന്ന് കുടുംബം
national news
കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്നു, ശുചിമുറി അനുവദിക്കുന്നില്ല; സിദ്ദീഖ് കാപ്പന് ചികിത്സ നിഷേധിക്കുന്നെന്ന് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th April 2021, 7:53 pm

കോഴിക്കോട്: ഹാത്രാസ് കൂട്ടബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ചികിത്സ നിഷേധിക്കുന്നതായി കുടുംബം. സിദ്ദീഖ് കാപ്പന് കൊവിഡ് ബാധിതനാണ്.

കാപ്പനെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണ്. ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് കാപ്പനും രോഗം സ്ഥിരീകരിച്ചത്. കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെ.യു.ഡബ്ല്യൂ.ജെ രംഗത്തെത്തിയിരുന്നു.

വിഷയത്തില്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Siddhique Kappan Treatment Family Hathras Gangrape