കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. സംവിധായകന്‍ ഭരതന്റെയും കെ.പി.എ.സി. ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മളിന് ശേഷം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. സംവിധായകന്‍ ഭരതന്റെയും കെ.പി.എ.സി. ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. നമ്മളിന് ശേഷം നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
2012 നിദ്ര എന്ന സിനിമയിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. 2012ല്‍ രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന സിനിമയില്‍ സിദ്ധാര്‍ത്ഥിന്റെ സമീര്‍ എന്ന കഥാപാത്രം നിരവധി പ്രശംസ നേടി. ഈ വർഷമിറങ്ങിയ ഭ്രമയുഗത്തിലെ കഥാപാത്രം വലിയ ശ്രദ്ധയാണ് അദ്ദേഹത്തിന് നേടി കൊടുത്തത്. ഇപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന സൂക്ഷ്മദർശിനിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.
സൂക്ഷ്മദർശിനിയിലെ കഥാപാത്രത്തെ കുറിച്ച് ആദ്യം പറഞ്ഞപ്പോൾ തന്നെ ഓർമ വന്നത് പട്ടണ പ്രവേശം എന്ന സിനിമയിൽ തിലകൻ പറയുന്ന പ്രഭാകരാ എന്ന ഡയലോഗാണെന്നും ആ രീതിയാണ് തന്റെ കഥാപാത്രത്തിന് പിടിച്ചതെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.
‘സൂക്ഷ്മദർശിനിയിലെ ഈ കഥാപാത്രം കുറച്ച് ഹ്യൂമറായിട്ട് വേണം അവതരിപ്പിക്കേണ്ടതെന്ന് പറഞ്ഞപ്പോൾ ആദ്യം എനിക്ക് കിട്ടിയ ഇമേജ് തന്നെ തിലകൻ ചേട്ടനെയായിരുന്നു. പട്ടണ പ്രവേശം എന്ന സിനിമയിൽ അദ്ദേഹം പറയുന്ന പ്രഭാകര എന്ന ഡയലോഗില്ലേ, അതാണ് ഞാൻ ഈ കഥാപാത്രത്തിന് പിടിച്ചത്.
അതിന്റെയൊരു ഫൺ തന്നെ ഈ കഥാപാത്രത്തിന് ക്യാച്ച് ചെയ്യാമെന്ന ബേസ് ഐഡിയ ഉണ്ടായി. പിന്നെ ഞാൻ വർക്ക് ചെയ്ത ടീമിന്റെ സപ്പോർട്ട് കൊണ്ട് അതങ്ങനെ സംഭവിച്ചുപോയി. സൂക്ഷ്മദർശിനിയിലെ കഥാപാത്രം ചെയ്യുന്നത് ഒരു പ്രശ്നം പിടിച്ച സംഭവമാണെങ്കിലും വളരെ ഡെഡിക്കേറ്റഡായാണ് ആ കഥാപാത്രം വർക്ക് ചെയ്യുന്നത്.
അയാൾക്ക് അറിയേണ്ടത് ഈ സെറ്റപ്പ് വർക്ക് ആവുമോ ഇല്ലയോ എന്നാണ്. അത്രയും കോൺഫിഡൻസിലൂടെയാണ് അയാൾ ആ പ്ലാൻ ചെയ്യാൻ ശ്രമിക്കുന്നത്. അതാണ് കഥാപാത്രത്തിലെ ഹ്യൂമർ നന്നായി വർക്കായി മാറുന്നത്,’സിദ്ധാർത്ഥ് ഭരതൻ പറയുന്നു.
Content Highlight: Siddharth Bharathan About His Character In Sookshmadharshini