'ജയബച്ചന് കങ്കണ കൊടുത്ത മറുപടി ഓക്കാനം വരുത്തുന്നത്'; നിങ്ങളുടെ മനസ്സിലെ മാലിന്യം അവിടെത്തന്നെ വെക്കൂവെന്നും കങ്കണയോട് സ്വര ഭാസ്‌കര്‍
national news
'ജയബച്ചന് കങ്കണ കൊടുത്ത മറുപടി ഓക്കാനം വരുത്തുന്നത്'; നിങ്ങളുടെ മനസ്സിലെ മാലിന്യം അവിടെത്തന്നെ വെക്കൂവെന്നും കങ്കണയോട് സ്വര ഭാസ്‌കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th September 2020, 10:56 am

മുംബൈ: ബോളിവുഡ് ഇന്‍ഡസ്ട്രിക്കെതിരെയുള്ള കങ്കണയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച ജയബച്ചന് കങ്കണ നല്‍കിയ മറുപടിയെ പരിഹസിച്ചുകൊണ്ട് സ്വര ഭാസ്‌കര്‍. ജയ ബച്ചനെതിരെയുള്ള കങ്കണയുടെ പരാമര്‍ശങ്ങള്‍ ഓക്കാനം വരുത്തുന്നതാണെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു. നിങ്ങളുടെ മനസ്സിലെ മാലിന്യം നിങ്ങളിലേക്ക് മാത്രം ചുരുക്കൂ എന്നും സ്വര ഭാസ്‌ക്കര്‍ കങ്കണയോട് ആവശ്യപ്പെട്ടു.

ബോളിവുഡിനെതിരെ കങ്കണ നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ജയബച്ചന്‍ പാര്‍ലമെന്റില്‍ പ്രതിഷേധം അറിയിച്ചിരുന്നു. നിങ്ങള്‍ ഏത് പാത്രത്തില്‍ നിന്നാണോ കഴിക്കുന്നത്, ആ പാത്രത്തില്‍ തന്നെ ഓട്ട വീഴ്ത്താന്‍ ശ്രമിക്കുന്നു എന്നാണ് ബോളിവുഡിനെതിരായ ആരോപണങ്ങളില്‍ ജയബച്ചന്‍ പാര്‍ലമെന്റില്‍ പ്രതികരിച്ചത്.

എന്നാല്‍ ഏത് പാത്രമാണ് ജയാജീയും അവരുടെ ഇന്‍ഡസ്ട്രിയും തനിക്ക് നല്‍കിയതെന്നും രണ്ട് മിനുട്ടുള്ള റോളും, ഐറ്റം ഡാന്‍സുമല്ലേയെന്നും ഇത് എനിക്ക് സ്വന്തമായ പാത്രമാണെന്നും ജയക്കെതിരെ കങ്കണ പറഞ്ഞിരുന്നു. കങ്കണയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് സ്വര ഭാസ്‌കര്‍ രംഗത്തെത്തിയിരിക്കുന്നത്.

 എന്നെ അധിക്ഷേപിക്കണമെങ്കില്‍ ചെയ്‌തോളൂ, നിങ്ങളുടെ വിഡ്ഢിത്തരങ്ങള്‍ സന്തോഷത്തോടെ കേട്ട് ചെളിക്കുള്ളിലെ ഈ ഗുസ്തിയില്‍ ഞാനും പങ്കാളിയാവാം. ഇന്ത്യന്‍ സംസ്‌കാരത്തില്‍ തന്നെ ആദ്യം പഠിപ്പിക്കുന്ന കാര്യം മൂത്തവരെ ബഹുമാനിക്കുക എന്നതാണ്. നിങ്ങളൊരു സ്വയം പ്രഖ്യാപിത ദേശസ്‌നേഹിയാണ്, സ്വര ട്വിറ്ററില്‍ കുറിച്ചു.

ജയബച്ചന് മറുപടി നല്‍കുന്നതില്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഐറ്റം ഡാന്‍സിനെക്കുറിച്ചും കങ്കണ പറഞ്ഞത് ലജ്ജാകരമാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

content highlight: sickening swara bhaskar on kangana ranaults jaya bachchan tweet