മലയാളികള്‍ക്ക് ഏറെ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരു പിടി സിനിമകള്‍ സിബിയുടേതായിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറെ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരു പിടി സിനിമകള്‍ സിബിയുടേതായിട്ടുണ്ട്.
പ്രത്യേകിച്ചും ലോഹിതദാസിന്റെ തിരക്കഥയില്‍ എത്തുന്ന സിബി മലയില്‍ ചിത്രങ്ങള്‍ ഇന്നും പലരും ചര്‍ച്ചയാക്കാറുണ്ട്. അത്തരത്തിലൊരു സിനിമയാണ് വിചാരണ. മമ്മൂട്ടി അഡ്വക്കേറ്റ് സേതുമാധവന്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രമാണ് ഇത്.
മമ്മൂട്ടിക്ക് പുറമെ ശോഭന, നെടുമുടി വേണു, സീമ, മുകേഷ്, ജഗതി ശ്രീകുമാര്‍, പ്രതാപചന്ദ്രന്‍ എന്നിവരാണ് വിചാരണയിലെ മറ്റു പ്രധാന താരങ്ങള്‍. ഈ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം അവസാനം ആത്മഹത്യ ചെയ്യുന്നതായിട്ടാണ് കാണിക്കുന്നത്.

സേതു എന്ന നായകന്‍ ജയിച്ച് വരട്ടേയെന്ന് ഒരിക്കല്‍ പോലും മാറി ചിന്തിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിബി മലയില്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിന്റെ കുറ്റവാളി ലോഹിതദാസ് ആണെന്നാണ് സിബി പറയുന്നത്. സിനിമയിലെ പോസിറ്റീവായ എന്‍ഡിങ്ങുകള്‍ പലപ്പോഴും ജീവിതത്തില്‍ സംഭവിക്കാറില്ലെന്നും ആ റിയാലിറ്റിയില്‍ സഞ്ചരിക്കുന്ന ആളാണ് ലോഹിയെന്നാണ് താന്‍ മനസിലാക്കുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
‘വിചാരണയെന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം അവസാനം ആത്മഹത്യ ചെയ്യുകയാണ്. അതിന്റെ കുറ്റവാളി ഞാനല്ല, ലോഹി തന്നെയാണ് (ചിരി). ‘എന്റെ നായകന്മാര്‍ ജയിക്കുന്നവരല്ല. പരാജയപ്പെടുന്നവരുടെ കഥയാണ് ഞാന്‍ പറയുന്നത്’ എന്ന് ലോഹി എപ്പോഴും പറയാറുണ്ട്.
സിനിമയില്‍ നമ്മള്‍ കാണുന്ന പോസിറ്റീവായ എന്‍ഡിങ്ങുകള്‍ പലപ്പോഴും ജീവിതത്തില്‍ സംഭവിക്കാറില്ല. ഇനി സംഭവിച്ചാല്‍ തന്നെ അത് വളരെ അപൂര്‍വമായിട്ടാകും. ആ റിയാലിറ്റിയില്‍ സഞ്ചരിക്കുന്ന ആളാണ് ലോഹി എന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ സിബി മലയില്‍ പറയുന്നു.
Comtent Highlight: Sibi Malayil Talks About Mammootty’s Vicharana Movie