കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്യാം മോഹന്‍. പൊന്‍മുട്ട എന്ന യൂട്യൂബ് വെബ് സീരീസിലൂടെയാണ് ശ്യാം കൂടുതല്‍ പ്രശസ്തനാവുന്നത്. സായ് പല്ലവി – ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരനിലും ശ്യാം അഭിനയിച്ചിരുന്നു.
കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്യാം മോഹന്‍. പൊന്‍മുട്ട എന്ന യൂട്യൂബ് വെബ് സീരീസിലൂടെയാണ് ശ്യാം കൂടുതല്‍ പ്രശസ്തനാവുന്നത്. സായ് പല്ലവി – ശിവകാര്‍ത്തികേയന്‍ ചിത്രമായ അമരനിലും ശ്യാം അഭിനയിച്ചിരുന്നു.
2024ലെ വമ്പന്‍ ഹിറ്റ് ചിത്രമായ പ്രേമലുവിലെ ആദി എന്ന കഥാപാത്രത്തിലൂടെ നടന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ സിനിമയില്‍ താന്‍ ജെ.കെ എന്ന് പറയുന്ന സീന്‍ ചെയ്യുമ്പോള്‍ ലൊക്കേഷനില്‍ നിന്നുള്ള റെസ്‌പോണ്‍സില്‍ നിന്ന് തന്നെ അത് വര്‍ക്കാകുമെന്ന് മനസിലായിരുന്നുവെന്ന് പറയുകയാണ് ശ്യാം മോഹന്‍.
ക്യാമറ യൂണിറ്റിലെ ആളുകള്‍ക്ക് അത് പെട്ടെന്ന് തന്നെ കണക്ടായിരുന്നുവെന്നും നടന്‍ പറയുന്നു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്യാം മോഹന്‍. പ്രേമലുവിലെ അവസാനത്തെ പെപ്പര്‍ സ്‌പ്രേ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവരൊക്കെ അത് വര്‍ക്കാകുമെന്ന് പറഞ്ഞിരുന്നെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രേമലുവില്‍ എന്റെ കഥാപാത്രം ജെ.കെ എന്ന് പറയുന്നത് ചെയ്യുമ്പോള്‍ വര്‍ക്കാകുമോയെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നോയെന്ന് ചോദിച്ചാല്‍, വര്‍ക്കാകുമോ ഇല്ലയോയെന്ന് ലൊക്കേഷനില്‍ നിന്നുള്ള റെസ്‌പോണ്‍സില്‍ നിന്ന് തന്നെ മനസിലായിരുന്നു.
ആ സംഭവം ചെയ്ത് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഷൂട്ടിന് ചെന്നിറങ്ങുമ്പോള്‍ ക്യാമറ യൂണിറ്റിലെ പയ്യന്മാരൊക്കെ ‘ആഹ്, ജെ.കെ’ എന്ന് പറഞ്ഞ് കൈ കൊണ്ട് കാണിക്കുമായിരുന്നു. അവര്‍ക്ക് അത് പെട്ടെന്ന് തന്നെ കണക്ടായിരുന്നു.
പിന്നെ അവസാനത്തെ പെപ്പര്‍ സ്‌പ്രേ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവരൊക്കെ എന്നോട് വന്ന് സംസാരിച്ചിരുന്നു. ‘മച്ചാനേ, ഇത് കിടിലം പരിപാടിയാണ്. ഇത് വര്‍ക്കാകും’ എന്നായിരുന്നു അവരൊക്കെ പറഞ്ഞത്.
അപ്പോഴും നമ്മള്‍ അമിതമായി പ്രതീക്ഷ വെക്കാന്‍ പാടില്ലല്ലോ. അതുകൊണ്ട് ‘ഓക്കെ ചേട്ടാ, താങ്ക്യൂ’ എന്ന് മാത്രമായിരുന്നു ഞാന്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞ് വിടുക മാത്രമാണ് ഞാന്‍ ചെയ്തത്,’ ശ്യാം മോഹന്‍ പറഞ്ഞു.
Content Highlight: Shyam Mohan Talks About Pepper Spray Scene In Premalu Movie