മധുരവും ആ സിനിമയുമാണ് കരിയറില്‍ എനിക്കൊരു ബ്രേക്ക് തന്നത്: ശ്രുതി രാമചന്ദ്രന്‍
Entertainment
മധുരവും ആ സിനിമയുമാണ് കരിയറില്‍ എനിക്കൊരു ബ്രേക്ക് തന്നത്: ശ്രുതി രാമചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th July 2025, 9:33 am

മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ശ്രുതി രാമചന്ദ്രന്‍. പ്രേതം, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രമായ ഡിയര്‍ കോമ്രേഡില്‍ വിജയ് ദേവരകൊണ്ടക്കും രശ്മിക മന്ദാനക്കും ഒപ്പം ശ്രുതിയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത 2021 ല്‍ പുറത്തിറങ്ങിയ മധുരം എന്ന ചിത്രവും നടിക്ക് ഏറെ ശ്രദ്ധ നേടികൊടുത്തു. ഇപ്പോള്‍ തനിക്ക് കരിയര്‍ ബ്രേക്ക് തന്ന രണ്ടുചിത്രങ്ങളാണ് മധുരവും കാണെക്കാണെയും എന്ന് ശ്രുതി പറയുന്നു. തന്റെ സിനിമാ കരിയറില്‍ വളരെ പ്രധാനപ്പെട്ടതാണ് ഇരു സിനിമകളെന്നും പ്രേതം, സണ്‍ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങള്‍ ലഭിച്ചതിലും താന്‍ ഒരുപാട് ഗ്രേറ്റ്ഫുളാണെന്നും അവര്‍ പറയുന്നു.

റൊമാന്റിക് കോമഡി എന്ന ഴോണര്‍ ഒരുപാട് ചെയ്യാന്‍ ആഗ്രഹമുള്ള വ്യക്തിയാണ് താനെന്നും മധുരം എന്ന സിനിമയിലൂടെ തനിക്ക് അതിനുള്ള അവസരം ലഭിച്ചുവെന്നും ശ്രുതി പറയുന്നു. മധുരം സിനിമയിലെ പാട്ടുകള്‍ ഒരുപാട് ഇഷ്ടമാണെന്നും ഇരു ചിത്രങ്ങളും എപ്പോഴും തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും അവര്‍ പറഞ്ഞു. റേഡിയോ മാംഗോയില്‍ സംസാരിക്കുകയായിരുന്നു ശ്രുതി രാമചന്ദ്രന്‍.

മധുരവും കാണെക്കാണെയും ഏകദേശം ഒരേ സമയത്താണ് റിലീസായത്. എന്റെ കരിയറില്‍ ഈ രണ്ട് സിനിമകളും വളരെ പ്രധാനപ്പെട്ടതാണ്. സണ്‍ഡേ ഹോളിഡേയും, പ്രേതവും അങ്ങനെതന്നെയാണ്. പക്ഷേ ആ രണ്ട് സിനിമകളും എന്റെ ആദ്യത്തെ സിനിമകളായിരുന്നു. ഞാന്‍ വളരെ ഗ്രേറ്റഫുളാണ് ആ രണ്ട് സിനിമകള്‍ക്കും. പക്ഷേ എനിക്ക് അതില്‍ നിന്ന് ഒരു ബ്രേക്ക് കിട്ടാന്‍ കാണെക്കാണേയും മധുരം എന്ന സിനിമയും ഒരുപാട് സഹായിച്ചിട്ടുണ്ട്.

റോം കോം എന്ന ഴോണര്‍ ഹാന്‍ഡില്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. മധുരത്തില്‍ ആ ഒരു അവസരം കിട്ടി. മധുരത്തിന് ശേഷമുള്ള എന്റെ കരിയര്‍ വളരെ നല്ലതായിരുന്നു. മധുരത്തിലെ ഗാനമേ എന്ന പാട്ടും പരിമിതനേരവും വളരെ മനോഹരമായ പാട്ടുകളാണ്. ഈ രണ്ട് സിനിമകളും എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ്,’ ശ്രുതി രാമചന്ദ്രന്‍ പറയുന്നു.

Content highlight:  Shruti ramachandran says that the two films that gave her a career break were Madhuram and Kannekkanne