ബിഗ് സ്‌ക്രീനില്‍ ശ്രീദേവി തിളങ്ങി, മിനിസ്‌ക്രീനില്‍ മൗനി റോയിയും, അടുത്തതായി നാഗകന്യകയാവാന്‍ ശ്രദ്ധ കപൂര്‍
Bollywood
ബിഗ് സ്‌ക്രീനില്‍ ശ്രീദേവി തിളങ്ങി, മിനിസ്‌ക്രീനില്‍ മൗനി റോയിയും, അടുത്തതായി നാഗകന്യകയാവാന്‍ ശ്രദ്ധ കപൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th October 2020, 1:19 pm

മുംബൈ: അപസര്‍പ്പക കഥകളിലെ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി ബോളിവുഡ് നടി ശ്രദ്ധ കപൂര്‍. ഒരു നാഗകന്യകയുടെ വേഷത്തിലാണ് നടി അടുത്തതായി അഭിനയിക്കുന്നത്. നിഖില്‍ ദിവേദി ഒരുക്കുന്ന ട്രയോളജിയാണ് ചിത്രം.

ബോളിവുഡില്‍ നടി ശ്രീദേവിയുള്‍പ്പെടെ നാഗകന്യകയായി ബിഗ്‌സ്‌ക്രീനിലെത്തി വിസ്മയിപ്പിച്ചിട്ടുണ്ട്.

‘ ഒരു നാഗകന്യകയായി സ്‌ക്രീനില്‍ എത്തുന്നത് തികച്ചും സന്തോഷകരമാണ്. ശ്രീദേവി മാമിന്റെ നാഗിന്‍ കണ്ട് ആരാധിച്ചാണ് ഞാന്‍ വളര്‍ന്നത്. ഇന്ത്യന്‍ നാടോടിക്കഥകളിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന ഒരു ഐക്കണിക് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പോലെയാണിത്,’ ശ്രദ്ധ കപൂര്‍ പറഞ്ഞു.

ഇതിനു മുമ്പ് സ്ത്രീ എന്ന സിനിമയിലാണ് ശ്രദ്ധ കപൂര്‍ ഒരു അമാനുഷിക കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം ഹിന്ദി വിനോദമേഖലയിലെ മിനിസ്‌ക്രീനില്‍ നാഗകന്യക കഥാപാത്രം അടുത്തിടെ പല തവണ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എക്താ കപൂര്‍ ഒരുക്കിയ നാഗിന്‍ എന്ന സീരിയലിന്റെ അഞ്ചാം സീസണ്‍ നിലവില്‍ ടെലിവിഷന്‍ പ്രേക്ഷകരിലെത്തുന്നുണ്ട്. ഈ സീരിയലിന്റെ ഒന്നും രണ്ടും ഭാഗം കേരളത്തില്‍ മൊഴിമാറ്റിയെത്തിയപ്പോള്‍ വന്‍വിജയമായിരുന്നു. നടി മൗനി റോയിയായിരുന്നു ഈ സീസണുകളില്‍ നാഗകന്യകയെ അവതരിപ്പിച്ചത്. പിന്നീടുള്ള സീസണുകളില്‍ കരിഷ്മ തന്ന, ഹിന ഖാന്‍ തുടങ്ങിയവരും ഈ വേഷത്തിലെത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shradha kapoor  to play Naagin