നെറ്റ്ഫ്‌ളിക്‌സില്‍ മണിരത്‌നവും പാര്‍വതിയും; കൂടെ വിജയ് സേതുപതി, സൂര്യ, രേവതി, നിത്യാമേനോന്‍; ഒമ്പത് സംവിധായകരുടെ ഒമ്പത് ചിത്രങ്ങള്‍
Netflix
നെറ്റ്ഫ്‌ളിക്‌സില്‍ മണിരത്‌നവും പാര്‍വതിയും; കൂടെ വിജയ് സേതുപതി, സൂര്യ, രേവതി, നിത്യാമേനോന്‍; ഒമ്പത് സംവിധായകരുടെ ഒമ്പത് ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th October 2020, 1:02 pm

ഒമ്പത് സംവിധായകര്‍, ഒമ്പത് ചിത്രങ്ങള്‍ നെറ്റ് ഫ്‌ളിക്‌സിന്റെ വമ്പന്‍ പ്രഖ്യാപനത്തിന്റെ ആവേശം പങ്കുവെച്ച് നടി പാര്‍വതി. സംവിധായകന്‍ മണിരത്‌നവും, ജയേന്ദ്ര പഞ്ചപകേശനുമാണ് നവ്യ രസ എന്ന പ്രൊജക്ടിന്റെ നിര്‍മ്മാതാക്കള്‍.

പാര്‍വതിക്കു പുറമെ രേവതി, നിത്യമേനന്‍, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിത്വിക തുടങ്ങിയവരും ചിത്രങ്ങളിലെ പ്രധാന വനിതാ സാന്നിധ്യമാണ്.രതീന്ദ്രന്‍ ആര്‍.പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായാണ് പാര്‍വതി എത്തുക. എതാകി എന്റര്‍ടെയ്ന്‍മെന്റിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

റിപ്പോര്‍ട്ടുകള്‍ പ്രകാരം നടന്‍ അരവിന്ദ് സ്വാമി ചിത്രത്തില്‍ ഒരേ സമയം സംവിധായകനായും അഭിനേതാവായും എത്തുന്നുണ്ട്. സൂര്യ, സിദ്ദാര്‍ത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണന്‍, അഴകം പെരുമാള്‍, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേഷ് തിലക്, സാനന്ത്, വിധു, ശ്രീറാം തുടങ്ങിയവരും നവ്യ രസയുടെ ഭാഗമാകും.

കെ.വി ആനന്ദ്, ഗൗതം വാസുദേവ് മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക്ക് സുബ്ബരാജ്, പൊന്റാം, ഹലിത ഷമീം, കാര്‍ത്തിക്ക് നരേന്‍, രതീന്ദ്രന്‍ ആര്‍. പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് നവ്യ രസയിലെ ഒമ്പത് ചിത്രങ്ങളുടെ സംവിധായകര്‍.

സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്ണ, ഹര്‍ഷ്‌വിര്‍ ഒബ്രേയ്, സുജിത്ത് സാരംഗം തുടങ്ങിയവരാണ് ചിത്രത്തിന്റെ ചായാഗ്രഹകര്‍. എ.ആര്‍ റഹ്മാന്‍, ഡി ഇമ്മാന്‍, ഗോവിന്ദ് വസന്ത തുടങ്ങിയവരാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. പാട്ടുകൊട്ടെയ് പ്രഭാകര്‍, സെല്‍വ തുടങ്ങിയവരാണ് രചന.

നേരത്തെ മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ നെറ്റ്ഫ്‌ളികിസിലെ വമ്പന്‍ പടത്തെക്കുറിച്ച് സൂചന വന്നിരുന്നു. ബുധനാഴ്ചയണ് നവ്യരസയുടെ ടീം ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Netflix new project,Maniratnam, Parvathy, Vijay Sethupathy, Surya, A R Rahman in team