ഇത് കുട്ടിച്ചാത്തന്‍ സീരിയലിലെ വര്‍ഷയല്ലേ... ദൃശ്യം 3യില്‍ 'ശ്രദ്ധ'യാകര്‍ഷിച്ച ശ്രേയയെ കണ്ടുപിടിച്ച് പ്രേക്ഷകര്‍
Malayalam Cinema
ഇത് കുട്ടിച്ചാത്തന്‍ സീരിയലിലെ വര്‍ഷയല്ലേ... ദൃശ്യം 3യില്‍ 'ശ്രദ്ധ'യാകര്‍ഷിച്ച ശ്രേയയെ കണ്ടുപിടിച്ച് പ്രേക്ഷകര്‍
അമര്‍നാഥ് എം.
Friday, 22nd May 2026, 10:59 pm

ബോക്‌സ് ഓഫീസില്‍ പല റെക്കോഡുകളും കൈപ്പിടിയിലൊതുക്കാനൊരുങ്ങുകയാണ് ദൃശ്യം 3. മോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന് ഗംഭീര വരവേല്പാണ് ലഭിക്കുന്നത്. വന്‍ ഹൈപ്പിലെത്തിയ ചിത്രം ആദ്യദിനം 40 കോടിക്ക് മുകളിലാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. മലയാളത്തിലെ അടുത്ത 100 കോടി ചിത്രമായി ദൃശ്യം 3 മാറുമെന്നാണ് കണക്കുകൂട്ടല്‍.

ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇമോഷനുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ജീത്തു ജോസഫ് ദൃശ്യം 3 ഒരുക്കിയത്. തിരക്കഥയില്‍ അങ്ങിങ്ങായുള്ള ഫ്‌ളോയില്ലായ്മയും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളുടെ അമച്വര്‍ പ്രകടനവും ചിത്രത്തെ പിന്നോട്ടുവലിക്കുന്നുണ്ട്. എന്നാല്‍ ചിത്രം കണ്ട പലരും ശ്രദ്ധിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ശ്രേയ.

രണ്ടാം ഭാഗത്തില്‍ ജോര്‍ജുകുട്ടി സഹായിക്കുന്ന പത്രോസ് എന്ന കഥാപാത്രത്തിന്റെ മകളാണ് ശ്രേയ. വളരെ കുറച്ച് സീനുകളില്‍ മാത്രമേ ഉള്ളുവെങ്കിലും ശ്രേയയായി അഭിനയിച്ച പെണ്‍കുട്ടി പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. യുവതാരം ശ്രദ്ധ ഗോകുലാണ് ശ്രേയയയായി വേഷമിട്ടത്. സിനിമ കണ്ട പലര്‍ക്കും ഈ മുഖം വളരെ പരിചിതമായിരുന്നു.

ഏഷ്യാനെറ്റിലെ ഹലോ കുട്ടിച്ചാത്തന്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ശ്രദ്ധ ഗോകുല്‍. ഫാന്റസി ഴോണറിലൊരുങ്ങിയ സീരിയലില്‍ വര്‍ഷ എന്ന കഥാപാത്രമായാണ് ശ്രദ്ധ വേഷമിട്ടത്. ബാലതാരമായി ഇഷ്ടം പിടിച്ചുപറ്റിയ ശ്രദ്ധ സിനിമയിലും കൈയടി നേടുകയാണ്. മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ ശ്രദ്ധ വലതുവശത്തെ കള്ളനിലും മികച്ച വേഷമായിരുന്നു അവതരിപ്പിച്ചത്.

ആദ്യ അഞ്ച് മിനിറ്റ് മാത്രമേ ഉള്ളൂവെങ്കിലും വലിയ ഇംപാക്ടായിരുന്നു ശ്രദ്ധയുടെ കഥാപാത്രം വലതുവശത്തെ കള്ളനില്‍ സൃഷ്ടിച്ചത്. ചിത്രത്തിലെ വളരെ കുറച്ച് പോസിറ്റീവുകളിലൊന്നും ശ്രദ്ധയുടെ പ്രകടനമായിരുന്നു. ഇപ്പോഴിതാ ദൃശ്യം 3യിലും മോഹന്‍ലാലിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രദ്ധക്ക് സാധിച്ചു. കുട്ടിച്ചാത്തനിലെ വര്‍ഷയില്‍ നിന്ന് ദൃശ്യത്തിലെ ശ്രേയയിലേക്കെത്തുമ്പോള്‍ ശ്രദ്ധയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണ്. മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തുമെന്നാണ് പ്രതീക്ഷ.

ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നേരിടുമ്പോഴും ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പല കഥാപാത്രങ്ങള്‍ക്കും കൃത്യമായ എന്‍ഡിങ് നല്‍കാത്തതും ലൂപ്‌ഹോളുകളുള്ള സ്‌ക്രിപ്റ്റുമെല്ലാം വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. നാലാം ഭാഗം ഒരുക്കുന്നുണ്ടെങ്കില്‍ ഈ കുറവെല്ലാം നികത്തണമെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Shraddha Gokul’s character in Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം