മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് ശോഭന. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ശോഭനക്ക് ലഭിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. 2006ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഇപ്പോൾ കെ.പി.എ.സി. ലളിതയെക്കുറിച്ച് സംസാരിക്കുകയാണ് ശോഭന.
ഇന്‍സ്റ്റഗ്രാം എനിക്കു ശരിയാകില്ലെന്നും ഒരാള്‍ മരിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ ഓര്‍മകള്‍ എഴുതിയിടുമെന്നും ശോഭന പറയുന്നു. താനുമങ്ങനെ ചെയ്യുമെന്ന് ആളുകൾ പ്രതീക്ഷിക്കാൻ പാടില്ലെന്നും കെ.പി.എ.സി. ലളിത തൻ്റെ സുഹൃത്താണെന്നും പെട്ടെന്നാണ് മരണപ്പെട്ടതെന്നും ശോഭന പറഞ്ഞു.
വാട്‌സാപ്പില്‍ തങ്ങള്‍ നിരന്തരം സംസാരിക്കുമായിരുന്നുവെന്നും തന്നെ ശോഭൂ എന്നാണ് വിളിക്കുകയെന്നും ശോഭന പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചതാണെന്നും ആ മരണം തന്നെ വല്ലാതെ സങ്കടപ്പെടുത്തിയെന്നും ശോഭന പറഞ്ഞു. നെടുമുടി വേണു, തിലകൻ എന്നിവർ തൻ്റെ അധ്യാപകരായിരുന്നെന്നും ശോഭന കൂട്ടിച്ചേർത്തു.
‘ഇന്‍സ്റ്റഗ്രാം എനിക്കു ശരിയാകാത്തത് ഈയൊരു കാര്യത്തിലാണ്. ഒരാള്‍ മരിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ എഴുതി അടുത്ത സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്യുന്നതു കാണാം. ഞാനുമങ്ങനെ ചെയ്യണമെന്ന് ആളുകള്‍ പ്രതീക്ഷിക്കാന്‍ പാടില്ല. കെ.പി.എ.സി. ലളിത ചേച്ചി പെട്ടെന്നുപോയി. ലളിത ചേച്ചി എന്റെ സുഹൃത്താണ്.
വാട്‌സാപ്പില്‍ ഞങ്ങള്‍ നിരന്തരം സംസാരിക്കുമായിരുന്നു. ‘ശോഭൂ..’ എന്ന വിളിയും പിന്നെ, കുറേ വര്‍ത്തമാനങ്ങളും വരും. ‘വരനെ ആവശ്യമുണ്ട്‘ എന്ന സിനിമയിലും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
പുതിയ ടെക്‌നോളജിക്ക് മുന്നില്‍ ഞാന്‍ പകച്ചു നില്‍ക്കുമ്പോള്‍ ചേച്ചി അനായാസമായി അഭിനയിച്ചു. ഞാന്‍ സംശയം ചോദിച്ചപ്പോൾ. ‘അതങ്ങ് വരും ശോഭൂ.. എന്നായിരുന്നു ചേച്ചിയുടെ മറുപടി. ആ മരണം എന്നെ വല്ലാതെ സങ്കടപ്പെടുത്തി. വേണുച്ചേട്ടന്‍, തിലകന്‍ ചേട്ടന്‍ ഇവരൊക്കെ എന്റെ അധ്യാപകരായിരുന്നു,’ ശോഭന പറയുന്നു.
Content Highlight: Shobhana Says The death of that actress made me very sad, she used to call me Shobhu