ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.
ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്.
പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കിയിരുന്നു.
ഒരിടവേളക്ക് ശേഷം ശോഭന മലയാളത്തിൽ അഭിനയിച്ച സിനിമയായിരുന്നു വരനെ ആവശ്യമുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമയിൽ ദുൽഖർ സൽമാൻ, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. സത്യൻ അന്തിക്കാടിനോടൊപ്പം വർക്ക് ചെയ്തിരുന്ന പോലെയാണ് അനൂപിനോടൊപ്പവും താൻ സിനിമ ചെയ്തിരുന്നതെന്നും ദുൽഖർ സൽമാൻ മമ്മൂട്ടിയെ പോലെ തന്നെയായിരുന്നു സെറ്റിലെന്നും ശോഭന പറയുന്നു. താനും ദുൽഖർ സൽമാനും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നതെന്നും ശോഭന കൂട്ടിച്ചേർത്തു.
‘സത്യൻ സാറിന്റെ മകൻ അനൂപാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ സംവിധാനം ചെയ്തത്. ഒപ്പം അഭിനയിച്ചത് കല്യാണി പ്രിയദർശനും ദുൽഖർ സൽമാനും. മുമ്പ് അഭിനയിച്ചിരുന്നപ്പോൾ സത്യൻ സാർ എന്താണോ ആവശ്യപ്പെടുന്നത്, അത് കേൾക്കും. ഇങ്ങനെ അഭിനയിക്കണമെന്ന് പറഞ്ഞാൽ, മറിച്ചൊരു അഭിപ്രായമുണ്ടാവില്ല.
മാസങ്ങളോളം, വർഷങ്ങളോളം ഒരു സിനിമയുടെ പുറകെ നടക്കുന്നയാളിന് അറിയാമല്ലോ, എന്താണ് വേണ്ടതെന്ന്. അതുപോലെ അനൂപിനെയും കൂടുതൽ ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നില്ല. അനൂപ് ഇങ്ങോട്ടുവന്ന് ചോദിക്കും, ‘മാഡം, എന്ത് പറയുന്നു’. ‘എന്താണ് പറയേണ്ടത് നിങ്ങളുടെ പടമല്ലേ. നിങ്ങൾക്കറിയാം എന്തുവേണമെന്ന്. എന്തെങ്കിലുമുണ്ടെങ്കിൽ പറയാമെന്ന് ഞാൻ മറുപടിയും പറയും.
ഓരോ സീൻ കഴിയുമ്പോഴും എല്ലാവരും മോണിറ്റർ നോക്കാൻ പോവും. ഞാൻ സീറ്റിൽ തന്നെയിരിക്കും. മാമിന് കാണാൻ താത്പര്യമില്ലേയെന്ന് അനൂപ് ചോദിക്കും. എനിക്കതൊന്നും ശീലമില്ലായിരുന്നു. കാരണം, അക്കാലത്ത് അങ്ങനെയൊന്നുമില്ലല്ലോ. ഷോട്ടിനുമുമ്പോ ശേഷമോ അധികം സംസാരിക്കാത്തയാളാണ് മമ്മുക്ക.
ദുൽഖറും ഏകദേശം അങ്ങനെ തന്നെ. ഞങ്ങൾ രണ്ടുപേരും ചെന്നൈയിൽ ഒരേ സ്കൂളിലാണ് പഠിച്ചത്. ആ സ്കൂളിനെക്കുറിച്ചും അവിടുത്തെ അധ്യാപകരെക്കുറിച്ചുമാണ് കൂടുതൽ സംസാരിച്ചിരുന്നത്. ഒരു കോ-ആക്ടർ എന്നതിനേക്കാൾ ഒരേ സ്‌കൂളിൽ പഠിച്ചവർ എന്ന ബന്ധമായിരുന്നു ദുൽഖറുമായിട്ട്. കല്യാണി നല്ലൊരു അഭിനേത്രിയാണ്,’ശോഭന പറയുന്നു.
Content Highlight: Shobhana About Dulqure Salman