ടി-20 ലോകകപ്പ് 2026ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ നെതര്‍ലാന്‍ഡ്‌സിനെ നേരിടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ബാറ്റിങ് അവസാനിച്ചപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്.
അഞ്ചാമനായി ഇറങ്ങിയ ശിവം ദുബെയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. 31 പന്തില്‍ നിന്ന് നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പടെ 66 റണ്‍സാണ് താരം നേടിയത്. 212.90 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
Innings Break!
A high-flying partnership between Shivam Dube and Hardik Pandya powers #TeamIndia to 1⃣9⃣3⃣/6 🫡
Onto our bowling now! ⌛
Scorecard ▶️ https://t.co/SdXngdnwKB#T20WorldCup | #MenInBlue | #INDvNED️ pic.twitter.com/CCOhBmMiYp
— BCCI (@BCCI) February 18, 2026
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ദുബെയ്ക്ക് സാധിച്ചു. ടി-20 ലോകകപ്പിലെ ഒരു മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം സ്ഥാനത്തോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ദുബെയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ വെടിക്കെട്ട് വാരന്‍ ഹര്‍ദിക് പാണ്ഡ്യയേയും മുന്‍ താരം യുവരാജ് സിങ്ങിനെയുമെല്ലാമാണ് ദുബെ വെട്ടിക്കൂട്ടിയത്.
ടി-20 ലോകകപ്പിലെ ഒരു മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം സ്ഥാനത്തോ അതില്‍ താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, എതിരാളി, വര്‍ഷം എന്നീ ക്രമത്തില്‍
ശിവം ദുബെ – 66 – നെതര്‍ലാന്‍ഡ്‌സ് – 2026*
ഹര്‍ദിക് പാണ്ഡ്യ – 63 – ഇംഗ്ലണ്ട് – 2022
യുവരാജ് സിങ് – 58 – ഇംഗ്ലണ്ട് – 2007
ഹര്‍ദിക് പാണ്ഡ്യ – 52 – നമീബിയ – 2026
രോഹിത് ശര്‍മ – 50* – സൗത്ത് ആഫ്രിക്ക – 2007
ഹര്‍ദിക് പാണ്ഡ്യ – 50* – ബംഗ്ലാദേശ് – 2024
A power-packed partnership of 7⃣6⃣(35) 🔥
Shivam Dube 🤝 Hardik Pandya guide #TeamIndia to a strong finish 👏👏
Updates ▶️ https://t.co/SdXngdnwKB#T20WorldCup | #MenInBlue | #INDvNED pic.twitter.com/ITxBb7Qdbq
— BCCI (@BCCI) February 18, 2026
ദുബെയ്ക്ക് പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 38 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 30 റണ്‍സും നേടി മികവ് പുലര്‍ത്തി. തിലക് വര്‍മ 31 റണ്‍സിനാണ് മടങ്ങിയത്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ 18 റണ്‍സും നേടി മിന്നും പ്രകടനം നടത്തി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് നെതര്‍ലാന്‍ഡ്‌സ് നല്‍കിയത്. ഓറഞ്ച് ആര്‍മിക്ക് വേണ്ടി ആദ്യ ഓവറിനെത്തിയ ആര്യന്‍ ദത്ത് തന്റെ മൂന്നാം പന്തില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പൂജ്യം റണ്‍സിന് പറഞ്ഞയക്കുകയായിരുന്നു. മൂന്ന് പന്തുകള്‍ നേരിട്ട അഭിഷേകിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ആര്യന്‍ കൂടാരം കയറ്റിയത്.
അതേസമയം നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡ്‌സ് ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് നേടി.
