വോട്ട് യന്ത്രം കയ്യിലുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും താമര വിരിയിക്കാം; ബി.ജെ.പിയെ പരിഹസിച്ച് ശിവസേന
national news
വോട്ട് യന്ത്രം കയ്യിലുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും താമര വിരിയിക്കാം; ബി.ജെ.പിയെ പരിഹസിച്ച് ശിവസേന
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 10:45 am

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷപരിഹാസവുമായി ശിവസേന. വോട്ടിങ് യന്ത്രം കയ്യിലുണ്ടെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയിക്കാമെന്നായിരുന്നു ശിവസേനയുടെ പരിഹാസം.

കഴിഞ്ഞ ദിവസം പൂനെയില്‍ നടന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തില്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, സംസ്ഥാന അധ്യക്ഷന്‍ റാവു സാഹബ് ദാന്‍വെ എന്നിവര്‍ നടത്തിയ അവകാശ വാദത്തെ പരിഹസിച്ചാണ് സാമ്‌നയുടെ മുഖപ്രസംഗം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 ല്‍ 43 മണ്ഡലങ്ങൡും വിജയിക്കുമെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസത്തെ പരിഹസിച്ച് ആണ് ശിവസേന രംഗത്തെത്തിയത്.


ദല്‍ഹിയിലെ ഹോട്ടലിലെ തീപിടുത്തം; മരണസംഖ്യ 17 ആയി; മരിച്ചവരില്‍ ഒരു മലയാളിയും


വോട്ടുയന്ത്രവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ രാജ്യത്തെ 545 സീറ്റുകളില്‍ മാത്രമല്ല അങ്ങ് ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാമെന്നായിരുന്നു ശിവസേനയുടെ പരിഹാസം.

ഒറ്റയ്ക്ക് മത്സരിച്ചാല്‍ 45 സീറ്റുകള്‍ നേടുമെന്ന് അമിത് ഷായും 43 സീറ്റുകള്‍ നേടുമെന്ന് ദാന്‍വേയും അവകാശപ്പെട്ടിരുന്നു. 2014 ല്‍ ശിവസേനയുമൊന്നിച്ച് മത്സരിച്ചപ്പോള്‍ 43 സീറ്റുകളായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്.

“” എല്ലാവരും അധികാരത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ അത് അവര്‍ വിചാരിക്കുന്നത്ര എളുപ്പമല്ല. 48 ല്‍ 43 സീറ്റും നേടാമെന്ന് അവര്‍ പറയുന്നുണ്ടെങ്കില്‍ സംസ്ഥാനത്തെ കുറിച്ച് അവര്‍ക്ക് അത്ര അറിവ് മാത്രമേയുള്ളൂവെന്ന് വേണം കരുതാനെന്നും ശിവസേന പറഞ്ഞു.