ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ദല്‍ഹിയിലെ ഹോട്ടലിലെ തീപിടുത്തം; മരണസംഖ്യ 17 ആയി; മരിച്ചവരില്‍ ഒരു മലയാളിയും
ന്യൂസ് ഡെസ്‌ക്
Tuesday 12th February 2019 8:25am

ദല്‍ഹി: ദല്‍ഹിയിലെ കരോള്‍ബാഗിലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍  മരണസംഖ്യ 17 ആയി.  കരോള്‍ബാഗിലെ ഹോട്ടല്‍ അര്‍പിത് പാലസിലാണ് തീപിടുത്തം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചയൊടെയാണ് തീപിടുത്തം ഉണ്ടായതെന്ന് വാര്‍ത്ത എജന്‍സികള്‍ പറയുന്നു. ഉടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രാവിലെ ഒരാള്‍ മാത്രം മരിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

Also Read സുരേഷ് റെയ്ന അപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയ വ്യാജവാര്‍ത്ത; നടപടിയെടുക്കുമെന്ന് താരം

മരിച്ചവരിൽ ഒരു മലയാളിയും ഉണ്ട്. ചോറ്റാനിക്കര സ്വദേശിനിയായ ജയശ്രീയാണ് മരിച്ചത്. ഗാസിയാബാദില് വിവാഹചടങ്ങിന് എത്തിയതായിരുന്നു ഇവര്‍.


ഇവരുടെ കൂടെയുണ്ടായിരുന്ന അമ്മ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെ കണ്ടെത്താനായിട്ടില്ല.  വിവാഹ ചടങ്ങ് കഴിഞ്ഞ് ഇന്ന് കേരളത്തിലേക്ക്  മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

നിലവില്‍ 66 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 10 പേര്‍ ഐ.സി.യുവില്‍ ആണ്.
DoolNews Video

Advertisement