സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
സുരേഷ് റെയ്ന അപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയ വ്യാജവാര്‍ത്ത; നടപടിയെടുക്കുമെന്ന് താരം
സ്പോര്‍ട്സ് ഡെസ്‌ക്
5 days ago
Tuesday 12th February 2019 7:31am

ഇന്ത്യന്‍ താരം സുരേഷ് റെയ്ന വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത. താരം കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം കാണിച്ചാണ് യൂട്യൂബ് ചാനലുകളിലടക്കം വ്യാജപ്രചരണം നടക്കുന്നത്.

വാര്‍ത്തകള്‍ക്കെതിരെ സുരേഷ് റെയ്ന രംഗത്തെത്തിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും ദൈവസഹായത്താല്‍ താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും റെയ്ന ട്വീറ്റ് ചെയ്തു. ഇത്തരം വാര്‍ത്തകള്‍ തന്നെയും തന്റെ കുടുംബത്തെയും വേദനിപ്പിച്ചുവെന്നും നിയമനടപടി ഉണ്ടാവുമെന്നും റെയ്ന ട്വീറ്റില്‍ പറയുന്നു.

നേരത്തെ ന്യൂസിലാന്‍ഡ് താരം നഥാന്‍ മക്കല്ലം മരിച്ചെന്നും സോഷ്യല്‍മീഡിയയില്‍ വാര്‍ത്തയുണ്ടായിരുന്നു. വാര്‍ത്തയ്ക്കെതിരെ അദ്ദേഹത്തിന്റെ സഹോദരനും ന്യൂസിലാന്‍ഡ് മുന്‍ നായകനുമായിരുന്ന ബ്രണ്ടന്‍ മക്കല്ലം നിയമനടപടി എടുക്കുമെന്ന് പ്രതികരിച്ചിരുന്നു

Advertisement