ഒറ്റ പന്ത് ഗ്യാലറിയിലെത്തിയാല്‍ ഇവിടെ ചരിത്രം പിറക്കുകയായി; ആഞ്ഞടിക്കാന്‍ കരീബിയന്‍ കൊടുങ്കാറ്റ്
T20 world cup
ഒറ്റ പന്ത് ഗ്യാലറിയിലെത്തിയാല്‍ ഇവിടെ ചരിത്രം പിറക്കുകയായി; ആഞ്ഞടിക്കാന്‍ കരീബിയന്‍ കൊടുങ്കാറ്റ്
ആദര്‍ശ് എം.കെ.
Thursday, 26th February 2026, 3:01 pm

2026 ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സൗത്ത് ആഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. സൂപ്പര്‍ 8ല്‍ ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരം വിജയിച്ചതിനാല്‍ ഈ മത്സരം വിജയിക്കുന്നവര്‍ക്ക് സെമി ഫൈനലുറപ്പിക്കാം.

ഇന്ത്യയെ പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക വിന്‍ഡീസിനെ നേരിടാനൊരുങ്ങുന്നത്. അതേസമയം, കിരീബിയന്‍സാകട്ടെ സിംബാബ്‌വേയെ അക്ഷരാര്‍ത്ഥത്തില്‍ ഛിന്നഭിന്നമാക്കിയാണ് കരുത്ത് കാട്ടിയത്.

റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ കരുത്തിലാണ് വിന്‍ഡീസ് ഷെവ്‌റോണ്‍സിനെ പരാജയപ്പെടുത്തിയത്. 34 പന്തില്‍ 85 റണ്‍സാണ് ഹെറ്റി അടിച്ചെടുത്തത്. ഏഴ് സിക്‌സറും ഏഴ് ഫോറും അടക്കം 250.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു ടി-20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനും ഹെറ്റിക്ക് സാധിച്ചു. ഇതുവരെ 17 സിക്‌സറാണ് താരം അടിച്ചെടുത്തത്. 2024ല്‍ നിക്കോളാസ് പൂരന്‍ സ്ഥാപിച്ച 17 സിക്‌സറിന്റെ റെക്കോഡിനൊപ്പമാണ് ഹെറ്റ്‌മെയറും ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

പ്രോട്ടിയാസിനെതിരെ വെറും ഒറ്റ സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ ഈ റെക്കോഡില്‍ ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്തെത്താനും ഹെറ്റ്‌മെയറിന് സാധിക്കും.

ഒരു ടി-20 ലോകകപ്പില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരം

(താരം – ടീം – സിക്സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഷിംറോണ്‍ ഹെറ്റ്മെയര്‍ – വെസ്റ്റ് ഇന്‍ഡീസ് – 17 – 2026*

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 17 – 2024

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 16 – 2012

റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – 16 – 2024

ഷെയ്ന്‍ വാട്സണ്‍ – ഓസ്ട്രേലിയ – 15 – 2012

മര്‍ലണ്‍ സാമുവല്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 15 – 2012

ട്രാവിസ് ഹെഡ് – ഓസ്ട്രേലിയ – 15 – 2024

രോഹിത് ശര്‍മ – ഇന്ത്യ – 15 – 2024

ഷിംറോണ്‍ ഹെറ്റ്മെയര്‍

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുത്തു.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ബ്രാന്‍ഡന്‍ കിങ്, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചെയ്‌സ്, ജ്േസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, മാചത്യൂ ഫോര്‍ഡ്, ഗുഡാകേഷ് മോട്ടി, ഷമര്‍ ജോസഫ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കഗീസോ റബാദ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി.

Content Highlight: Shimron Hetmyer need one six to set the record of most sixes in a single T20 World Cup

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.