മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിക്ക് രണ്ടു പതിറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചിരുന്നു.
മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിക്ക് രണ്ടു പതിറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചിരുന്നു.
1962ലാണ് എം.ജി.ആര്‍ നായകനായ പാസം എന്ന സിനിമയിലൂടെ ഷീല തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 1968ല്‍ പുറത്തിറങ്ങിയ ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിലെ ശോഭയെന്ന കഥാപാത്രമാണ് ഷീലയുടെ താരമൂല്യം കൂട്ടിയത്. അഭിനയത്തിന് പുറമെ സംവിധാനത്തിലും കഴിവ് തെളിയിക്കാന്‍ ഷീലക്ക് സാധിച്ചിരുന്നു.

നടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് യക്ഷഗാനം. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്. അഭിനയത്തില്‍ മാത്രമല്ല ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട് നടി. ഇപ്പോൾ എയർപോർട്ടിൽ പോയപ്പോഴുള്ള അനുഭവം പറയുകയാണ് നടി.
എയർപോർട്ടിൽ താൻ പെട്ടിയെടുക്കാൻ കൺവെയർ ബെൽറ്റിനടുത്തേക്ക് കുനിഞ്ഞപ്പോൾ ഒരു സ്ത്രീ തന്റെ അടുത്തേക്ക് വന്നെന്ന് ഷീല പറയുന്നു. അവർ ‘എൻ്റെ ഷീലേ..’ എന്നും വിളിച്ച് തന്നെ കെട്ടിപ്പിടിച്ചെന്നും താനും അവരും കൂടെ മറിഞ്ഞ് കൺവെയർ ബെൽറ്റിലേക്ക് വീണെന്നും അവർ പറഞ്ഞു.
താൻ അപ്പോൾ അലറിവിളിച്ചെന്നും ബെൽറ്റ് നിർത്തും വരെ തങ്ങളും കറങ്ങിയെന്നും ഷീല പറയുന്നു. അവർ ഗൾഫിൽ നിന്നും വന്നതാണെന്നും എക്സൈറ്റ്മെൻ്റ് കൊണ്ട് ചെയ്തതായിരിക്കുമെന്നും നടി കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അവർ.
‘എയർപോർട്ടിൽ നിൽക്കുമ്പോൾ ഒരു സ്ത്രീ അടുത്ത് വന്നു. ഞാൻ പെട്ടിയെടുക്കാൻ കൺവെയർ ബെൽറ്റിനടുത്തേക്ക് കുനിഞ്ഞതാണ്. അവർ ‘എൻ്റെ ഷീലേ…’ എന്നും വിളിച്ച് ഓടിവന്ന് ഒറ്റ കെട്ടിപ്പിടുത്തം! ഞാനും അവരും കൂടെ മറിഞ്ഞ് കൺവെയർ ബെൽറ്റിലേക്ക് വീണു. പെട്ടികളുടെ കൂടെ കറങ്ങാൻ തുടങ്ങി! ഞാൻ അലറിവിളിച്ചു. ആരൊക്കെയോ വന്നു. ബെൽറ്റ് നിർത്തും വരെ രണ്ട് പെട്ടികൾ പോലെ ഞങ്ങളും കറങ്ങി. അവർ ഗൾഫിലോ മറ്റോ പോയി എത്രയോ കാലത്തിനുശേഷം വന്നതാണ്. എക്സൈറ്റ്മെൻ്റ് കൊണ്ട് ചെയ്‌തുപോയതായിരിക്കും. എന്നാലും…,’ ഷീല പറയുന്നു.
Content Highlight: She hugged me and called me ‘my Sheela’; she and I fell at the airport says Sheela