ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ശാരി. തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങള്‍ ചെയ്ത ശാരി പത്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ശാരിയെ തേടിയെത്തി.
പത്മരാജന്‍ സംവിധാനം ചെയ്ത ദേശാടനനക്കിളി കരയാറില്ല എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ശാരി ആയിരുന്നു. ഇപ്പോള്‍ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ശാരി. കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ ‘സാലി’ എന്നാകും തന്റെ മറുപടിയെന്ന് ശാരി പറയുന്നു.
ചിത്രത്തിലെ സാലി എന്ന കഥാപാത്രം വലിയ വെല്ലുവിളി ആയിരുന്നുവെന്നും പത്മരാജന്‍ സിനിമകളില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ സിനിമകളില്‍ ഒന്നാണ് ദേശാടനക്കിളി എന്ന് പലരും പറയാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ ‘സാലി’ എന്നാകും എന്റെ മറുപടി, ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയിലെ സാലി എന്ന കഥാപാത്രം വലിയ വെല്ലുവിളി തന്നെയായിരുന്നു.
പത്മരാജന്‍ സിനിമകളില്‍ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ സിനിമകളില്‍ ഒന്നാണ് ദേശാടനക്കിളി എന്ന് പലരും പറയാറുണ്ട്. സിനിമയുടെ ആഴങ്ങള്‍ എന്താണെന്ന് അനുഭവിച്ചറിഞ്ഞ സിനിമയായിരുന്നു അത്. അതിലെ പ്രധാന കഥാപാത്രമാകാന്‍ പത്മരാജന്‍ സാര്‍ എന്നെ തെരഞ്ഞെടുത്തത് എന്നിലെ നടിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡായിട്ടാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്,’ ശാരി പറയുന്നു.