സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ നേരം എന്ന സിനിമയിലൂടെ 2013ലാണ് നടന്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീല്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ നേരം എന്ന സിനിമയിലൂടെ 2013ലാണ് നടന്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീല്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
എന്നാല്‍ 2015ല്‍ എത്തിയ അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെയാണ് ഷറഫുദ്ദീന്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയില്‍ ഗിരിരാജന്‍ കോഴി ആയിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ശേഷം നിരവധി സിനിമകളില്‍ ഹാസ്യ നടനായി എത്തിയ ഷറഫുദ്ദീന്‍ പിന്നീട് നായകനായും വില്ലനായും അഭിനയിച്ചിരുന്നു.
ഇപ്പോള്‍ അദ്ദേഹം നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സംശയം. ഈ സിനിമയില്‍ വിനയ് ഫോര്‍ട്ടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിനയ് ചെയ്ത കഥാപാത്രം താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് ഷറഫുദ്ദീന്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംശയം എന്ന സിനിമയിലെ എന്റെ കഥാപാത്രം വളരെ രസമുള്ള ഒരു കഥാപാത്രമാണ്. ആ സിനിമയില്‍ വളരെ സ്‌പേസുള്ള ഒരു കഥാപാത്രമായിരുന്നു. അത്രയും രസമുള്ളതാണ്. ചിലപ്പോള്‍ ഞാന്‍ സംശയം സിനിമയുടെ കഥ കേട്ടാല്‍ ആ കഥാപാത്രം തന്നെ ആയേക്കാം എനിക്ക് ഇഷ്ടപ്പെടുന്നത്. കൃത്യമായി അറിയില്ല.
പക്ഷെ ഈ സിനിമയുടെ കഥ കേട്ടിട്ട് ഞാന്‍ ആഗ്രഹിച്ച റോള്‍ വിനയ് ഫോര്‍ട്ട് ചെയ്തതാണ്. ഞാന്‍ അത് രാജേഷിനോട് (സംവിധായകന്‍) ഇടയ്ക്ക് പറയാറുമുണ്ട്. എന്റെ അടുത്തായിരുന്നു ആദ്യം ഈ സിനിമയുടെ കഥ എത്തുന്നതെങ്കില്‍ ഞാന്‍ ആ കഥാപാത്രം വിനയ് ഫോര്‍ട്ടിന് കൊടുക്കില്ലായിരുന്നു (ചിരി). അവന്റെ അടുത്ത് പോയിട്ടാണ് എന്റെ അടുത്തേക്ക് വരുന്നത്.
അത് കാരണം ആ റോള്‍ മിസ് ആയി. ശരിക്കും വളരെ ഇന്‍ട്രസ്റ്റിങ്ങായ കഥാപാത്രമാണ് വിനയ് ചെയ്തത്. ഒരു നടന്‍ എന്ന നിലയില്‍ അത് കിട്ടിയിരുന്നെങ്കില്‍ എനിക്ക് പുതിയ ക്യാരക്ടര്‍ ആയേനേ. അവന് ആ കഥാപാത്രത്തെ എനിക്ക് തരാമായിരുന്നു (ചിരി). അത് എന്റെ കുശുമ്പ് അല്ല കേട്ടോ, എന്റെ ആഗ്രഹമാണ്,’ ഷറഫുദ്ദീന്‍ പറയുന്നു.
സംശയം:
നവാഗതനായ രാജേഷ് രവി കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് എത്തുന്ന ചിത്രമാണ് സംശയം. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ലിജോമോള്‍ ജോസ്, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. 1895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി.എസ്, ഡിക്സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് സംശയം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Sharafudheen Talks About Vinay Forrt’s Character In Samshayam Movie