ഞാന്‍ ഈയിടെ കണ്ട ഏറ്റവും ആണത്തമുള്ള കഥാപാത്രം ആ സിനിമയിലേത്; എനിക്ക് അസൂയ തോന്നി: ഷറഫുദ്ദീന്‍
Entertainment
ഞാന്‍ ഈയിടെ കണ്ട ഏറ്റവും ആണത്തമുള്ള കഥാപാത്രം ആ സിനിമയിലേത്; എനിക്ക് അസൂയ തോന്നി: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 2:56 pm

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ നടനായും പിന്നീട് നായകനായും വില്ലനായും അഭിനയിച്ച നടന്‍ കൂടിയാണ് അദ്ദേഹം. 2013ല്‍ അല്‍ഫോണ്‍സ് പുത്രന്റെ നേരം എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീല്‍സ് തുടങ്ങിയ മികച്ച സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. എന്നാല്‍ 2015ല്‍ എത്തിയ അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി ചിത്രമായ പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രത്തിലൂടെയാണ് ഷറഫുദ്ദീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോള്‍ തനിക്ക് അസൂയ തോന്നിയിട്ടുള്ള ഒരു കഥാപാത്രത്തിനെ കുറിച്ച് പറയുകയാണ് നടന്‍. പൊന്‍മാന്‍ സിനിമയില്‍ ബേസില്‍ ജോസഫ് അവതരിപ്പിച്ച പി.പി. അജേഷ് എന്ന കഥാപാത്രത്തെ പറ്റിയാണ് ഷറഫുദ്ദീന്‍ പറയുന്നത്.

താന്‍ ഈ അടുത്ത് കണ്ട ഏറ്റവും ആണത്തമുള്ള കഥാപാത്രമാണ് പി.പി. അജേഷ് എന്ന് പറയുന്ന നടന്‍ അങ്ങനെ പറയുന്നത് പൊളിറ്റിക്കലി കറക്ടാണോയെന്ന് തനിക്ക് അറിയില്ലെന്നും പറയുന്നുണ്ട്. ഈ അടുത്ത കാലഘട്ടത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ കഥാപാത്രമാണെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

പൊന്‍മാന്‍ സിനിമ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടതാണ്. ആ പടം എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടമായതാണ്. പൊന്‍മാന്‍ കണ്ടിട്ട് എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. അത് പൊളിറ്റിക്കലി എത്ര കറക്ടാണോയെന്ന് എനിക്ക് അറിയില്ല.

അങ്ങനെ പറയാമോയെന്നും എനിക്ക് അറിയില്ല. ഞാന്‍ ഈ അടുത്ത് കണ്ട ഏറ്റവും ആണത്തമുള്ള കഥാപാത്രമാണ് പൊന്‍മാന്‍ സിനിമയിലെ പി.പി. അജേഷ്. വളരെ ഇന്‍ട്രസ്റ്റിങ്ങായ ഒരു കഥാപാത്രമായിട്ട് തോന്നി.

വയലന്‍സ് ഒന്നുമില്ലാത്ത ഒരു കഥാപാത്രം വന്നു. ഞാന്‍ കണ്ടതില്‍ എനിക്ക് അസൂയ തോന്നിയിട്ടുള്ള കഥാപാത്രമാണ് അജേഷിന്റേത്. ഈ അടുത്ത കാലഘട്ടത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ കഥാപാത്രമാണ് അത്,’ ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight: Sharafudheen Talks About PP Ajesh In Ponman Movie