വളരെ മികച്ച സിനിമ; പറഞ്ഞറിഞ്ഞ് ആളുകള്‍ തിയേറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പടം: ഷറഫുദ്ദീന്‍
Entertainment
വളരെ മികച്ച സിനിമ; പറഞ്ഞറിഞ്ഞ് ആളുകള്‍ തിയേറ്ററില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പടം: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 8:12 am

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ നേരം എന്ന സിനിമയിലൂടെ 2013ലാണ് നടന്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീല്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

എന്നാല്‍ 2015ല്‍ എത്തിയ അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെയാണ് ഷറഫുദ്ദീന്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയില്‍ ഗിരിരാജന്‍ കോഴി ആയിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്.

ശേഷം നിരവധി സിനിമകളില്‍ ഹാസ്യ നടനായി എത്തിയ ഷറഫുദ്ദീന്‍ പിന്നീട് നായകനായും വില്ലനായും അഭിനയിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പടക്കളം. സുരാജ് വെഞ്ഞാറമൂട് – ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ഇപ്പോള്‍ ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പടക്കളം സിനിമയെ കുറിച്ച് പറയുകയാണ് ഷറഫുദ്ദീന്‍. ഈ സിനിമക്ക് ഏത് തരത്തിലുള്ള പ്രൊമോഷനാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍.

പടക്കളം എന്ന സിനിമ വളരെ നല്ലതാണ്. എന്റെ പേഴ്‌സണല്‍ അഭിപ്രായമാണ് ഇത്. എനിക്ക് ഒരുപാട് ഇഷ്ടമായ സിനിമയാണ് പടക്കളം. അത്യാവശ്യം ആളുകളിലേക്ക് എത്തേണ്ട സിനിമയാണ്. സിനിമ വന്ന് കണ്ട് ഇഷ്ടമായാല്‍ എല്ലാവരും പറഞ്ഞറിഞ്ഞ് ആളുകള്‍ കാണാന്‍ വരുമെന്നാണ് എന്റെ പ്രതീക്ഷ.

അത്തരത്തിലുള്ള ഒരു സിനിമയാണ് പടക്കളം. അതുകൊണ്ട് വലിയ മാര്‍ക്കറ്റിങ് സ്ട്രാറ്റര്‍ജി ക്രിയേറ്റ് ചെയ്യണമോയെന്ന് എനിക്ക് അറിയില്ല. പ്രൊമോഷന്റെ കാര്യത്തില്‍ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്താല്‍ തന്നെ പടക്കളത്തിന് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാവരിലേക്കും എത്തിക്കാന്‍ ഒന്ന് ശ്രമിച്ചാല്‍ മതിയാകും,’ ഷറഫുദ്ദീന്‍ പറയുന്നു.


Content Highlight: Sharafudheen Talks  About Padakkalam Movie