സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ നടനായും പിന്നീട് നായകനായും വില്ലനായും അഭിനയിച്ച നടന്‍ കൂടിയാണ് അദ്ദേഹം.
സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ നടനായും പിന്നീട് നായകനായും വില്ലനായും അഭിനയിച്ച നടന്‍ കൂടിയാണ് അദ്ദേഹം.
2013ല്‍ അല്‍ഫോണ്‍സ് പുത്രന്റെ നേരം എന്ന സിനിമയിലൂടെയാണ് നടന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീല്‍സ് തുടങ്ങിയ മികച്ച സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
എന്നാല്‍ 2015ല്‍ എത്തിയ അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി ചിത്രമായ പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രത്തിലൂടെയാണ് ഷറഫുദ്ദീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ഇപ്പോള്‍ കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ സിനിമകളെ കുറിച്ച് പറയുകയാണ് ഷറഫുദ്ദീന്‍. അന്ന് സ്റ്റുഡിയോയില്‍ തമിഴ്, തെലുങ്ക് സിനിമകളുടെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് മലയാള സിനിമകള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാറുള്ളൂ എന്നാണ് നടന്‍ പറയുന്നത്.
വലിയ സിനിമകള്‍ കഴിഞ്ഞായിരുന്നു മലയാള സിനിമകള്‍ ഷൂട്ട് ചെയ്തതെന്നും അത് താന്‍ സീനിയറായ പലരില്‍ നിന്നും പറഞ്ഞു കേട്ട കാര്യമാണെന്നും അദ്ദേഹം പറയുന്നു. അന്നത്തെ ആളുകള്‍ ഉറക്കമൊഴിഞ്ഞ് കഷ്ടപ്പെട്ടുണ്ടാക്കിയതാണ് മലയാള സിനിമയെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
‘പണ്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടങ്ങളില്‍ സിനിമകളുടെ ഷൂട്ടിങ് നടന്നിരുന്നത് ചെന്നൈയില്‍ ആണല്ലോ. ഞാന്‍ പലരില്‍ നിന്നും പറഞ്ഞു കേട്ട ഒരു കാര്യമുണ്ട്. അന്നൊക്കെ ആദ്യം തെലുങ്ക്, തമിഴ് ഭാഷകളിലുള്ള സിനിമകളാണ് ഷൂട്ട് ചെയ്യുക.
അതിന്റെയൊക്കെ ഷൂട്ടിങ് കഴിഞ്ഞ് പത്തും പന്ത്രണ്ടും മണിക്കാണ് ആ ആളുകള്‍ സ്റ്റുഡിയോയില്‍ നിന്ന് പോകുക. അതിന് ശേഷമാണ് നസീര്‍ സാറിനൊക്കെ നമ്മുടെ മലയാള സിനിമകള്‍ ഷൂട്ട് ചെയ്യാന്‍ പറ്റാറുള്ളൂ. വലിയ വലിയ സിനിമകള്‍ കഴിഞ്ഞായിരുന്നു മലയാള സിനിമകള്‍ ഷൂട്ട് ചെയ്തത്.
ചുരുക്കത്തില്‍ മലയാള സിനിമയെ അങ്ങനെ ഉണ്ടാക്കിയെടുത്തതാണ്. സീനിയറായ പല ആര്‍ട്ടിസ്റ്റുകളും പറഞ്ഞ് കേട്ടിട്ടുള്ള കാര്യമാണ് ഇത്. അവരൊക്കെ ഉറക്കമൊഴിഞ്ഞ് കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്ത ഇന്‍ഡസ്ട്രിയാണ് നമ്മളുടേത്,’ ഷറഫുദ്ദീന്‍ പറയുന്നു.
Content Highlight: Sharafudheen Talks About Malayalam Cinema