മലയാളത്തിന് പുറമെ നിരവധി തമിഴ് സിനിമകളിലും അവര്‍ വര്‍ക്ക് ചെയ്തിരുന്നു. സംവിധായകന്‍ ഷാജി കൈലാസിന്റെ ചിത്രങ്ങളിലും ശാന്തി കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. പാട്ടുകളില്‍ നായികമാര്‍ക്ക് വട്ടപൊട്ട് ഇടുന്ന രീതി തുടങ്ങിയത് അദ്ദേഹമാണെന്ന് പറയുകയാണ് ശാന്തി മാസ്റ്റര്‍.
ഷാജി കൈലാസ് ചിത്രങ്ങളിലെ പാട്ടുകളില്‍ നിങ്ങള്‍ക്ക് അത് ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കുമെന്നും കറുത്ത വട്ടപൊട്ടുകളാണ് കൂടുതലും ഉണ്ടാകുകയെന്നും അവര്‍ പറയുന്നു. ആര്‍.ജെ ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാന്തി.
‘നായികമാര്‍ക്ക് പാട്ടുകളില്‍ വട്ടപൊട്ട് ഇടുന്ന രീതി തുടങ്ങിയത് സംവിധായകന്‍ ഷാജി കൈലാസ് സാറാണ്. പിന്നെ അതിന്റെ തുടര്‍ച്ചയായി എവിടെ പോയാലും എനിക്കും വട്ടപൊട്ട് വെക്കുന്ന ശീലം തുടങ്ങി.
എല്ലാവര്‍ക്കും ഡാന്‍സില്‍ ഞാന്‍ വലുപ്പമുള്ള പൊട്ടുകള്‍ വെച്ചു കൊടുക്കാന്‍ തുടങ്ങി. ഷാജി കൈലാസ് സാറിന്റെ സിനിമകളില്‍ തന്നെ ഒരുപാട് പാട്ടുകളില്‍ നിങ്ങള്‍ക്ക് അത് ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കും. അതും കറുത്ത വട്ടപൊട്ടുകളാണ് കൂടുതലും ഉണ്ടാകുക.
സാറിന് അങ്ങനെ വട്ടപൊട്ടുകള്‍ വെച്ചു കൊടുക്കുന്നത് വളരെ ഇഷ്ടമാണ്. സത്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ സൗന്ദര്യം കൂട്ടുന്ന കാര്യമാണ് പൊട്ടുകള്‍. പക്ഷെ ഇപ്പോഴുള്ള കുട്ടികള്‍ ചെറിയ പൊട്ട് വെക്കുന്നത് കാരണം അത് നോക്കിയാല്‍ പോലും കാണില്ല (ചിരി),’ ശാന്തി മാസ്റ്റര്‍ പറയുന്നു.
Content Highlight: Shanti Master Talks About Shaji Kailas