ഭാവങ്ങളെല്ലാം പഠിപ്പിക്കേണ്ടി വന്ന നടിയുണ്ട്; എന്നാൽ മഞ്ജു അങ്ങനെയല്ല, അടിപൊളിയാണ്: ശാന്തി മാസ്റ്റർ
Entertainment
ഭാവങ്ങളെല്ലാം പഠിപ്പിക്കേണ്ടി വന്ന നടിയുണ്ട്; എന്നാൽ മഞ്ജു അങ്ങനെയല്ല, അടിപൊളിയാണ്: ശാന്തി മാസ്റ്റർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd July 2025, 2:38 pm

1982ല്‍ ഗ്രൂപ്പ് ഡാന്‍സറായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത് 86 മുതല്‍ സ്വതന്ത്രമായി കോറിയോഗ്രാഫിങ് തുടങ്ങിയ വ്യക്തിയാണ് ശാന്തി മാസ്റ്റര്‍. ശാന്തി അരവിന്ദ് എന്നാണ് യഥാര്‍ത്ഥ പേര്. ഇന്ന് അറിയപ്പെടുന്നൊരു കോറിയോഗ്രാഫറാണ് ശാന്തി. 42ലധികം വര്‍ഷങ്ങളിലായി 1000ലധികം സിനിമകളില്‍ അവര്‍ കോറിയോഗ്രാഫി ചെയ്തു. ഇന്ന് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ് ശാന്തി മാസ്റ്റര്‍.

ഭരതം, കമലദളം, മിഴി രണ്ടിലും, അമൃതം, ബാലേട്ടന്‍, ആറാം തമ്പുരാന്‍, ഹിറ്റ്‌ലര്‍, അനിയത്തിപ്രാവ്, ചിത്രത്തിന്റെ തമിഴായ കാതലുക്ക് മര്യാദൈ എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് അവര്‍ കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ നടിമാരെക്കുറിച്ച് സംസാരിക്കുകയാണ് അവർ.

ഫീമെയില്‍ ആര്‍ട്ടിസ്റ്റുകളായ കാവ്യ, നവ്യ, മഞ്ജു, ശോഭന ഇവരൊക്കെ എക്‌സ്‌പ്രെഷന്‍സ് സംഭാവന ചെയ്തിട്ടുണ്ടെന്നും എന്നാല്‍ താന്‍ അങ്ങനെ എല്ലാം പഠിപ്പിക്കേണ്ടി വന്ന നടിയുണ്ടൈന്നും ശാന്തി മാസ്റ്റര്‍ പറയുന്നു.

അത് പത്മപ്രിയ ആയിരുന്നെന്നും എന്നാല്‍ എല്ലാവര്‍ക്കും അവരവരുടേത് ആയ ഭാവങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. അത് നമ്മുടെ സ്റ്റൈലിലേക്ക് കൊണ്ടുവരണമെന്നും കാവ്യയും നവ്യയും അടിപൊളിയാണെന്നും മഞ്ജു അതിനേക്കാള്‍ അടിപൊളിയാണെന്നും ശാന്തി മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് തോന്നുന്നു ഫീമെയില്‍ ആര്‍ട്ടിസ്റ്റ് കാവ്യ, നവ്യ, മഞ്ജു, ശോഭന ഇവരൊക്കെ പറയുകയേ വേണ്ട. അവരെല്ലാവരും എക്‌സ്‌പ്രെഷന്‍സ് കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ ഞാന്‍ എക്‌സ്‌പ്രെഷനെല്ലാം പഠിപ്പിക്കേണ്ടി നടിയുണ്ട്.

എനിക്ക് അങ്ങനെ പഠിപ്പിക്കേണ്ടി വന്ന നടിയാണ് പത്മപ്രിയ. അമൃതം എന്ന സിനിമ, പിന്നെ തമിഴിലെ ഒരു സിനിമ. പക്ഷെ, അവര്‍ക്ക് അവരുടേതായ എക്‌സ്‌പ്രെഷന്‍സ് ഉണ്ട്. അത് നമ്മുടെ പാട്ടിനനുസരിച്ച്, നമ്മുടെ സ്റ്റൈലിലേക്ക് കൊണ്ടുവരണം, കാവ്യ, നവ്യ ഇവരൊക്കെ അടിപൊളിയാണ്. മഞ്ജു പറയുകയേ വേണ്ട. അവര്‍ അടിപൊളിയാണ്,’ ശാന്തി മാസ്റ്റര്‍ പറയുന്നു.

Content Highlight: Shanti Master Talking about Manju Warrier