എന്റെ ഒരു സിനിമ പോലും ശങ്കര്‍ കണ്ടിരുന്നില്ല; ഐ യിലേക്ക് വിളിച്ചത് മറ്റൊരു കാരണത്താല്‍; തുറന്നുപറഞ്ഞ് സുരേഷ് ഗോപി
Malayalam Cinema
എന്റെ ഒരു സിനിമ പോലും ശങ്കര്‍ കണ്ടിരുന്നില്ല; ഐ യിലേക്ക് വിളിച്ചത് മറ്റൊരു കാരണത്താല്‍; തുറന്നുപറഞ്ഞ് സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd August 2020, 4:36 pm

കൊച്ചി: തന്റെ ഒരു സിനിമയും കാണാതെയാണ് സംവിധായകന്‍ ശങ്കര്‍ തന്നെ തമിഴ് സിനിമയായ ഐ യിലേക്ക് വിളിച്ചതെന്ന് നടന്‍ സുരേഷ് ഗോപി. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരം ഈക്കാര്യ തുറന്നുപറഞ്ഞത്.

ചിത്രത്തില്‍ ഡോ വാസുദേവ് എന്ന വില്ലന്‍ കഥാപാത്രത്തെയായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ചിരുന്നത്. താന്‍ അഭിനയിച്ച സിനിമകളൊന്നും ഐയ്ക്ക് മുന്‍പ് സംവിധായകന്‍ ശങ്കര്‍ കണ്ടിരുന്നില്ല.

കോടീശ്വരന്‍ പരിപാടി കണ്ടാണ് തമിഴ് ചിത്രമായ ഐയിലേക്ക് ശങ്കര്‍ വിളിച്ചതെന്നാണ് സുരേഷ് ഗോപി പറയുന്നത്. കമ്മീഷണറോ ഏകലവ്യനോ ഒന്നും ശങ്കര്‍ കണ്ടിരുന്നില്ല. കോടിശ്വരന്‍ കണ്ടതിന് പിന്നാലെയാണ് ഐയിലേക്ക് ശങ്കറിന്റെ ക്ഷണം വന്നത്. സുരേഷ് ഗോപി പറഞ്ഞു.

നിരവധി സിനിമകളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നിഥിന്‍ രണ്‍ജി പണിക്കരുടെ കാവല്‍, കടുവാകുന്നേല്‍ കുറുവച്ചനായി എത്തുന്ന 250ാം ചിത്രം എന്നിവയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്.

വിജയ് ആന്റണിക്കൊപ്പം എത്തുന്ന തമിഴ് സിനിമയും സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക