ഒന്നും ഒളിക്കാതെ മറയില്ലാതെ സംസാരിക്കുന്ന വ്യക്തി, അദ്ദേഹത്തെ മിസ് ചെയ്യാറുണ്ട്: ഛായാഗ്രാഹകൻ ഷാജി കുമാര്‍
Entertainment
ഒന്നും ഒളിക്കാതെ മറയില്ലാതെ സംസാരിക്കുന്ന വ്യക്തി, അദ്ദേഹത്തെ മിസ് ചെയ്യാറുണ്ട്: ഛായാഗ്രാഹകൻ ഷാജി കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd May 2025, 2:54 pm

മലയാളത്തിലും തമിഴിലുമായി പ്രവര്‍ത്തിക്കുന്ന ഛായാഗ്രാഹകനാണ് ഷാജി കുമാര്‍. ഷാജി കൈലാസ്, ജോഷി, വിനയന്‍, വൈശാഖ്, അനില്‍ ബാബു തുടങ്ങിയ മുന്‍ നിര സംവിധായകരുടെ കൂടെയാണ് ഇദ്ദേഹം കൂടുതലായി പ്രവര്‍ത്തിച്ചിട്ടുള്ളത്. ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ പകര്‍ത്താനുള്ള കഴിവാണ് ഷാജിയെ കൂടുതല്‍ പ്രശസ്തനാക്കിയത്. 2016ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഫിലിംമേക്കറായ സച്ചിയെ കുറിച്ച് സംസാരിക്കുകയാണ് ഷാജി കുമാര്‍.

നല്ല മനുഷ്യത്വമുള്ള വ്യക്തിയായിരുന്നു സച്ചിയെന്ന് ഷാജി കുമാര്‍ പറയുന്നു. ഒന്നും ഒളിക്കാതെ ഒരു മറയുമില്ലാതെ സംസാരിക്കുന്ന വ്യക്തിയായിരുന്നു സച്ചിയെന്നും എല്ലാ കാര്യങ്ങളിലും ഒരു ജെനുവിനിറ്റി അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും ഷാജി കുമാര്‍ കൂട്ടിച്ചേര്‍ത്തു. സച്ചി ഒരു വല്ലാത്ത മിസിങ് ആണെന്നും ഒരു ക്വാളിറ്റിയുള്ള വ്യക്തിയായിരുന്നുവെന്നും അദ്ദഹം പറഞ്ഞു. സച്ചിയോട് ചോക്ലേറ്റ് പോലൊരു സിനിമയ്ക്ക് കഥ എഴുതാന്‍ പറഞ്ഞാല്‍ എനിക്ക് അത് സാധിക്കില്ലയെന്നാണ് അദ്ദേഹം പറയുകയെന്നും അത്തരമൊരു പ്രകൃതമായിരുന്നു സച്ചിയുടേതെന്നും ഷാജി കുമാര്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സച്ചി ഒരു മനുഷ്യത്വമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റ പ്രവര്‍ത്തികളും രീതികളും വളരെ ഷാര്‍പ്പ് ആയിട്ട് സംസാരിക്കുന്ന ആളാണ്. പക്ഷേ അതിനനുസരിച്ചിട്ട് സത്യസന്ധമായ കാര്യങ്ങളാണ് പറയുക. ഒന്നില്ലും ഒരു മറയില്ലാതെ സംസാരിക്കുന്നയാളാണ് പക്ഷേ എല്ലാത്തിനകത്തും ഒരു ജെനുവിന്‍ ഫീല്‍ ഉണ്ട്. അതൊരിക്കലും അദ്ദേഹം കൈവിട്ടിട്ടില്ല. അതൊരു വലിയ മിസിങ് തന്നെയാണ് നമ്മുക്ക്. അരുണ്‍ ഗോപിയുടെ ആദ്യ പടം എഴുതിയത് സച്ചിയാണ്.

സച്ചിയോടൊപ്പം ഒരു നാല് വര്‍ഷം അരുണ്‍ ട്രാവല്‍ ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് ഒരു സ്‌ക്രിപ്റ്റ് കൊടുക്കുന്നത്. സച്ചിയുടെ ഒരു ക്വാളിറ്റികളില്‍ ഒന്നാണ് അത്. ഇപ്പോള്‍ പുള്ളിയോട് നമ്മള്‍ പെട്ടന്ന് ചോക്ലേറ്റ് പോലൊരു സിനിമയുടെ സ്‌ക്രിപ്‌റ്റെഴുതാന്‍ പറഞ്ഞാല്‍ എനിക്ക് പറ്റില്ല എന്ന് പറയും ഇപ്പോള്‍ ഞാന്‍ അത് എഴുതേണ്ട ആളല്ലായെന്നേ പറയൂ. വേറെ ആരാണ് അങ്ങനെ പറയുന്നത്,’ ഷാജി കുമാര്‍ പറയുന്നു.

തിരക്കഥയിലും സംവിധാനത്തിലും ഒരു പോലെ മികവ് തെളിയിച്ച വ്യക്തിയായിരുന്നു മലയാള സിനിമയ്ക്ക് സച്ചി. സീനീയേഴ്‌സ് എന്ന ചിത്രത്തില്‍ ഷാജി കുമാറും സച്ചിയും ഒരുമ്മിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: Cinematographer Shaji kumar talks about  Sachy