ജോസഫ്, നായാട്ട്, ഇലവീഴ പൂഞ്ചിറ, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മുതലായ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീര്‍. ഷാഹി കബീറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് റോന്ത്.
ജോസഫ്, നായാട്ട്, ഇലവീഴ പൂഞ്ചിറ, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മുതലായ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീര്‍. ഷാഹി കബീറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് റോന്ത്.
ചിത്രത്തില്‍ റോഷന്‍ മാത്യുവും ദിലീഷ് പോത്തനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഫെസ്റ്റിവല്‍ സിനിമാസിന്റെയും ജംഗ്ലി പിക്ചേഴ്സിന്റെയും ബാനറുകളില്‍ വിനീത് ജെയിന്‍, രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ സിനിമയിലെ തന്റെ കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ഷാഹി കബീര്‍.

റോന്ത് എന്ന സിനിമയിലേക്ക് താന്‍ ആഗ്രഹിച്ച കാസ്റ്റ് തന്നോട് ഇങ്ങോട്ട് പറഞ്ഞത് നിര്‍മാതാവ് കല്‍പേഷാണന്നെ് ഷാഹി കബീര്‍ പറയുന്നു. അദ്ദേഹമാണ് ദിലീഷ് പോത്തന്റെ പേര് പറഞ്ഞതെന്നും അത് തങ്ങളെല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. കല്‍പേഷ് ദിലീഷ് പോത്തന്റെ വലിയ ഫാനാണെന്നും അദ്ദേഹം ദിലീഷിന്റെ പേര് പറഞ്ഞ നിമിഷം തന്നെ താന്‍ വണ്ടിയെടുത്തുപോയെന്നും ഷാഹി കബീര്‍ കൂട്ടിച്ചേര്‍ത്തു. റോന്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ആഗ്രഹിച്ച കാസ്റ്റ് എന്നോട് ഇങ്ങോട്ട പറഞ്ഞത് കല്‍പേഷാണ്. പോത്തേട്ടന്റെ പേര് പറഞ്ഞത് അവനാണ്. കാരണം നമ്മള്‍ അത് ആഗ്രഹിക്കുന്നുണ്ട്. പ്രൊഡക്ഷനിലൊക്കെ എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാലോ, പോത്തേട്ടനും അറിയാവുന്നതാണ്. കല്‍പേഷായിരുന്നു പോത്തേട്ടന്റെ ഏറ്റവും വലിയ ഫാന്‍. എന്നോട് അവന്‍ പോത്തേട്ടന്റെ പേര് പറഞ്ഞ, ആ അടുത്ത നിമിഷത്തില്‍ ഞാന്‍ വണ്ടിയെടുത്ത് അവിടെ വന്നിരുന്നു,’ ഷാഹി കബീര്‍ പറയുന്നു.
Content highlight: Shahi Kabir talks about ronth movie’s casting