ഇപ്പോള്‍ മലയാളത്തിന്റെ മികച്ച ഛായഗ്രഹകനും സംവിധായകനുമായ രാജീവ് രവിയെ കുറിച്ച് സംസാരിക്കുകയാണ് ഷാഹി കബീര്‍. സമയത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് രാജീവ് രവിയെന്ന് അദ്ദേഹം പറയുന്നു.
തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയില്‍ ബസ്സിലെ സീക്വന്‍സ് എടുക്കുന്ന സമയത്ത് വണ്ടി സ്റ്റാര്‍ട്ട് ചെയ്യും മുന്‍പ് രാജീവ് സ്പാനറും കാര്യങ്ങളും ഉണ്ടോ എന്നാണ് ചോദിച്ചതെന്നും കുറച്ചങ്ങോട്ട് പോയിക്കഴിഞ്ഞ് സീറ്റ് മാറ്റി ക്യാമറ വെക്കേണ്ടി വന്നാല്‍ അതിനുവേണ്ടി തിരിച്ചു വരാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞുവെന്ന് ഷാഹി കബീര്‍ പറയുന്നു.
അപ്പോഴാണ് തങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ചതെന്നും അത്രയും സമയത്തിന് പ്രാധാന്യം കൊടുക്കുന്നയാളാണ് രാജീവ് രവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു ഷാഹി കബീര്‍.
‘രാജീവേട്ടനൊക്കെ ടൈം എന്നു പറയുന്നതിന് ഭയങ്കര വില കൊടുക്കുന്നയാളായിട്ടാണ് എനിക്ക് തോന്നിയത്.തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയില്‍ ബസ്സിലെ സീക്വന്‍സ് എടുക്കുകയാണ്. എടുക്കുന്ന സമയത്ത് വണ്ടി സ്റ്റാര്‍ട്ട് ചെയ്യും മുന്‍പ് രാജീവേട്ടന്‍ സ്പാനറും കാര്യങ്ങളും ഉണ്ടോ എന്നാണ് ചോദിച്ചത്. കുറച്ചങ്ങോട്ട് പോയിക്കഴിഞ്ഞ് സീറ്റ് മാറ്റി ക്യാമറ വെക്കേണ്ടി വന്നാല്‍ അതിനുവേണ്ടി തിരിച്ചു വരാന്‍ പറ്റില്ല. അപ്പോഴാണ് ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ചത്.
അത്രയും ടൈമിന് വില കൊടുക്കുന്നുണ്ട്. അദ്ദേഹം അത്രയും ഫാസ്റ്റാണ്. ചെയ്യുന്ന കാര്യത്തില്‍ പുള്ളിക്കൊരു ലോജിക്ക് വേണം. ഇവരുടെയെല്ലാം അഡ്വാന്റേജ് അതാണ്. നല്ല ഷാര്‍പ്പായാണ് കാര്യങ്ങള്‍ ഒബ്‌സര്‍വ് ചെയ്യുന്നത്. അവര്‍ക്ക് ഒരു കാര്യം ചെയ്യുന്നതിന്. അവര്‍ക്ക് ഒരു ശരിയോ തെറ്റോ ഉണ്ടാകും, ഷാഹി കബീര്‍ പറയുന്നു.