ആളുകള്‍ വിചാരിക്കുന്നത് ഞങ്ങളെല്ലാവരും തമ്മില്‍ നല്ല അടുപ്പമാണെന്നാണ്; ഞാന്‍ അദ്ദേഹത്തിനെ ആദ്യം കാണുന്നത് കല്യാണത്തിനാണ്: ഷഹീന്‍ സിദ്ദിഖ്
Entertainment news
ആളുകള്‍ വിചാരിക്കുന്നത് ഞങ്ങളെല്ലാവരും തമ്മില്‍ നല്ല അടുപ്പമാണെന്നാണ്; ഞാന്‍ അദ്ദേഹത്തിനെ ആദ്യം കാണുന്നത് കല്യാണത്തിനാണ്: ഷഹീന്‍ സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st March 2022, 3:58 pm

‘സല്യൂട്ട്’ എന്ന ചിത്രത്തില്‍ എസ്.ഐ മഹേഷായെത്തി പ്രേക്ഷക മനസിലിടം പിടിച്ച താരമാണ് ഷഹീന്‍ സിദ്ദിഖ്, നടന്‍ സിദ്ദീഖിന്റെ മകന്‍ കൂടിയാണ് ഷഹീന്‍. തന്റെ പുതിയ സിനിമയെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം.

മൂവി സ്‌റ്റോറിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

മമ്മൂക്ക, ലാലേട്ടന്‍, ജയറാം, സിദ്ദിഖ്, മുകേഷ് ഇവരുതമ്മിലുള്ള സൗഹൃദം പോലെ തന്നെയാണോ നിങ്ങള്‍ മക്കള്‍ തമ്മിലെന്നുമുള്ള അവതാരകയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു ഷഹീന്റെ മറുപടി.

‘പൊതുവേ ആളുകള്‍ വിചാരിക്കുന്നത് ഞങ്ങളെല്ലാവരും തമ്മില്‍ നല്ല അടുപ്പമായിരിക്കും എന്നാണ്, സത്യത്തില്‍ അങ്ങനെയല്ല. ദുല്‍ഖറിക്കയെ ഞാന്‍ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ കല്യാണത്തിനാണ്. അതുവരെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. പ്രണവിനെ ഞാന്‍ ആദ്യം കാണുന്നത്, സി.സി.എലിന്റെ ഒരു ഫുട്‌ബോള്‍ മാച്ചിനാണ്. അന്ന് പ്രണവ് ഒരിത്തിരി മുടി വളര്‍ത്തിയിട്ടാണുണ്ടായിരുന്നത്.

എനിക്ക് ഏറ്റവും അടുപ്പമുള്ളത് മുകേഷേട്ടന്റെ മകന്‍ ശ്രാവണിനോടാണ്. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്, ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്രാവണ്‍ സ്‌കൂളിലേക്ക് വരുന്നത്, അങ്ങനെ പ്ലസ് ടു വരെ ഒരുമിച്ചുണ്ടായിരുന്നു. കാളിദാസുമായും അടുപ്പമുണ്ട്, ഗോകുല്‍ സുരേഷും കാളിദാസുമൊക്കെയായി ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വാപ്പച്ചി ഒരുപാട് തവണ മമ്മൂക്കയുടെ വീട്ടില്‍ പോവാറുണ്ട്, പക്ഷെ ഞങ്ങള്‍ ഫാമിലിയായിട്ട് അങ്ങനെ പോവാറില്ല.

Content Highlights: Shaheen Siddique says about his friendship with Dulquer Salman and Pranav Mohanlal