എഡിറ്റര്‍
എഡിറ്റര്‍
‘മഹാഭാരതം തന്റെ സ്വപ്‌നമാണ് പക്ഷേ അതിനുള്ള സാമ്പത്തികം കൈയിലില്ല’; മഹാഭാരതത്തിനായ് മോഹന്‍ലാല്‍ ഒരുങ്ങുമ്പോള്‍ തന്റെ സ്വപ്‌നം പങ്കുവെച്ച് ഷാരൂഖ് ഖാന്‍
എഡിറ്റര്‍
Tuesday 18th April 2017 6:14pm

എം.ടിയുടെ തിരക്കഥയില്‍ മഹാഭാരാതവുമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്നത് ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരുടെ സ്വപ്‌നം കൂടിയാണ്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത് മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും. ലാല്‍ ഇന്നലെ സിനിമയുടെ പ്രഖ്യാപനം നടത്തിയത് മുതല്‍ സോഷ്യല്‍മീഡിയയില്‍ മഹാഭാരതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു.


Also read ഗോ സംരക്ഷണത്തിന്റെ പേരില്‍ തെരുവില്‍ അക്രമം നടത്തുന്നവരെ തീവ്രവാദികളായി പരിഗണിച്ച് അറസ്റ്റ് ചെയ്യണം: സ്വാമി അഗ്‌നിവേശ് 


1000കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം എം.ടിയുടെ കഥയുടെ പേരായ രണ്ടാമൂഴം എന്ന പേരില്‍ തന്നെയാകും മലയാളത്തിലെത്തുക. എന്നാല്‍ മറ്റു ഭാഷകളില്‍ ‘ദി മഹാഭാരത’ എന്ന പേരോട് കൂടിയാകും ചിത്രം തീയറ്ററിലെത്തുന്നത്. മഹാഭാരത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തെക്കുറിച്ച് ഇതിനു മുമ്പും പലരും അഭിപ്രായങ്ങള്‍ പങ്കു വച്ചിരുന്നു ഇതില്‍ പ്രാധനപെട്ടത് ബോളിവുഡിലെ കിംഗ്ഖാന്‍ ഷാരൂഖിന്റെ സ്വപ്‌നങ്ങള്‍ തന്നെയായിരുന്നു.

ബാഹുബലിയുടെ നിലവാരത്തിലോ അതിനു മുകളിലോ നില്‍ക്കുന്ന ചിത്രമാകണം മഹാഭാരതം എന്നായിരുന്നു ഷാരൂഖ് പറഞ്ഞിരുന്നത്. എന്നാല്‍ അതിന് വേണ്ടി വരുന്ന ബജറ്റാണ് തന്റെ സ്വപനത്തെ തടയുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

‘മഹാഭാരതം സ്‌ക്രീനിലെത്തിക്കുക എന്റെ സ്വപ്നമാണ്. ഒരുപാട് വര്‍ഷങ്ങളായുള്ള ചിന്തയാണത്. പക്ഷേ അതിന് വേണ്ടിവരുന്ന ഉയര്‍ന്ന ബജറ്റാണ് തടസ്സം. അതിനുള്ള സാമ്പത്തികം എന്റെ കൈയിലില്ല. മറ്റ് നിര്‍മ്മാതാക്കളുടെ സഹായമില്ലാതെ എനിക്കൊറ്റയ്ക്ക് അത് നിര്‍മ്മിക്കാനാവില്ലെ’ന്നായിരുന്നു താരം സ്വപ്‌ന പദ്ധതിയെ കുറിച്ചും അതിനുള്ള തടസ്സങ്ങളെക്കുറിച്ചും പറഞ്ഞിരുന്നത്.

സ്വപ്‌നം സാക്ഷാത്കരിക്കാനായാല്‍ ഇന്ത്യയില്‍ മാത്രമാകില്ല അന്തര്‍ ദേശീയ വിപണിയിലേക്കും ചിത്രമെത്തിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. ‘പ്രോജക്ട് യാഥാര്‍ഥ്യമാക്കാന്‍ പുറത്തുനിന്നുള്ള നിര്‍മ്മാതാക്കള്‍ക്കാവും കൂടുതല്‍ സഹായിക്കാനാവുകയെന്നും ഞാന്‍ കരുതുന്നു. അത്തരത്തിലൊന്ന് നിര്‍മ്മിക്കാനായാല്‍ അത് അന്തര്‍ദേശീയ വിപണിയിലേക്കും എത്തണം. മഹാഭാരതം സിനിമയാക്കുമ്പോള്‍ ഒരു സാധാരണ ചിത്രത്തിന്റെ മട്ടില്‍ ഒരുക്കിയെടുക്കാനാവില്ല. വലുപ്പത്തില്‍ ബാഹുബലിയോടൊപ്പമോ അതിന് മുകളിലോ നില്‍ക്കണം ആ സിനിമ’ താരം പറയുന്നു.

മോഹന്‍ലാല്‍ ഭീമനായി മഹാഭാരതം സ്‌ക്രീനിലെത്തുന്നെന്ന വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഷാരുഖ് ഖാന്‍ ഇത് വരെ തയ്യാറായിട്ടില്ല. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയാണ്.

Advertisement