ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് ശാരി. തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. പി. പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് ശാരി. തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. പി. പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
പിന്നീട് നിരവധി ചിത്രങ്ങളിലായി മികച്ച വേഷങ്ങൾ ചെയ്യാൻ നടിക്ക് സാധിച്ചു. 1980, 1990 കാലഘട്ടങ്ങളിൽ മലയാളത്തിൽ സജീവമായിരുന്നു ശാരി. പത്മരാജൻറെ തന്നെ ചിത്രമായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ കഥാപാത്രം ശാരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്.
ഒരു മേയ് മാസപ്പുലരിയിൽ, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളും ശാരിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ഒരിളവേള എടുത്തതിന് ശേഷം ശാരി തിരിച്ചുവന്ന സിനിമയാണ് ജന ഗണ മന. ഇപ്പോ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ സാലി എന്ന കഥാപാത്രമാണെന്നും ആ കഥാപാത്രം വലിയ വെല്ലുവിളിയായിരുന്നെന്നും ശാരി പറയുന്നു. പത്മരാജൻ സിനിമകളിൽ ഏറ്റവും അണ്ടർറേറ്റഡ് ആയ സിനിമകളിൽ ഒന്നാണ് ദേശാടനക്കിളി എന്ന ചിത്രമെന്ന് പലരും പറയാറുണ്ടെന്നും സിനിമയുടെ ആഴങ്ങൾ എന്താണെന്ന് അനുഭവിച്ചറിഞ്ഞ സിനിമയാണ് അതെന്നും നടി പറഞ്ഞു.
അതിലെ പ്രധാന കഥാപാത്രമാകാൻ പത്മരാജൻ തന്നെ തെരഞ്ഞെടുത്തത് എന്നിലെ നടിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണെന്നും അവർ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു നടി.
‘കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം ഏതാണെന്ന് ചോദിച്ചാൽ ‘സാലി’ എന്നാകും ശാരിയുടെ മറുപടി. ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ സാലി എന്ന കഥാപാത്രം വലിയ വെല്ലുവിളി തന്നെയായിരുന്നു. പത്മരാജൻ സിനിമകളിൽ ഏറ്റവും അണ്ടർറേറ്റഡ് ആയ സിനിമകളിൽ ഒന്നാണ് ദേശാടനക്കിളി എന്നു പലരും പറയാറുണ്ട്.
സിനിമയുടെ ആഴങ്ങൾ എന്താണെന്ന് അനുഭവിച്ചറിഞ്ഞ സിനിമയായിരുന്നു അത്. അതിലെ പ്രധാന കഥാപാത്രമാകാൻ പത്മരാജൻ സാർ എന്നെ തെരഞ്ഞെടുത്തത് എന്നിലെ നടിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡായിട്ടാണ് ഞാൻ ഇപ്പോഴും കരുതുന്നത്,’ ശാരി പറയുന്നു.
Content Highlight: Shaari Talking about Deshadanakkili Karayarilla Film