തിരുവനന്തപുരം: സര്‍വകലാശാലയുടെ മുറ്റത്തുനിന്ന് ജാതി പറയാന്‍ കഴിയില്ലെന്നും ജാതി പറഞ്ഞാല്‍ അടിക്കുമെന്നും എസ്.ഐ.എഫ് പ്രവര്‍ത്തകര്‍. ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗങ്ങളുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് എസ്.എഫ്.ഐയുടെ പരാമര്‍ശം.
‘സര്‍വകലാശാല മുറ്റത്തുനിന്ന് ജാതി പറഞ്ഞാല്‍ കാലേവാരി നിലത്തടിക്കും’ എന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞത്. കേരള സര്‍വകലാശാലയുടെ ആസ്ഥാനത്ത് ഇന്ന് (ബുധന്‍) സെനറ്റ് യോഗം നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐയും ബി.ജെ.പി അംഗങ്ങളും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
സെനറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങുന്ന ബി.ജെ.പി അംഗങ്ങളെ തടയാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനുമുമ്പേ സെനറ്റ് ഹാളില്‍ നിന്ന് പുറത്തിറങ്ങിയ ബി.ജെ.പി അംഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പ്രകോപിതരായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃതം വിഭാഗം വകുപ്പ് മേധാവി ഡോ. സി.എന്‍. വിജയകുമാരിയുടെ വീട്ടില്‍ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണെന്ന് ബി.ജെ.പി അംഗമായ ഡോ. വിനോദ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിലൂടെ ജാതി നോക്കിയല്ല പെരുമാറുന്നതെന്ന് പറയാനാണ് ഉദ്ദേശിച്ചതെന്ന് ഡോ. പി.എസ്. ഗോപകുമാറും പ്രതികരിക്കുകയുണ്ടായി.
ഇതിനുപിന്നാലെയാണ് ‘സര്‍വകലാശാലയുടെ മുറ്റത്തുനിന്ന് വീണ്ടും വീണ്ടും ജാതി അധിക്ഷേപം നടത്താന്‍ കഴിയില്ല’യെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. യോഗത്തില്‍ ഇടതുഅംഗങ്ങളുടെ പ്രതിഷേധം രൂക്ഷമാണെന്ന് അറിയിക്കാനാണ് ബി.ജെ.പി അംഗങ്ങള്‍ പുറത്തിറങ്ങിയത്.
സംഭവത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ വിനോദ് കുമാറും പി.എസ്. ഗോപകുമാറും എസ്.എഫ്.ഐക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ജില്ലാ സെക്രട്ടറി എം.എ. നന്ദനും സംഘവും തല്ലാന്‍ കയ്യോങ്ങിയെന്ന് പരാതിയില്‍ പറയുന്നു.
ഈ സംഭവങ്ങള്‍ക്ക് ശേഷം വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെ മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തിയതില്‍ സര്‍വകലാശാല രജിസ്ട്രാര്‍ എസ്.എഫ്.ഐക്കെതിരെ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് വി.സിയെ തടഞ്ഞത്.
നേരത്തെ ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന്റെ പരാതിയില്‍ സി.എന്‍. വിജയകുമാരിക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് കേസെടുത്തത്.
റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോയെന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് ‘നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ’ എന്ന് സി.എന്‍. വിജയകുമാരി പറഞ്ഞതായാണ് എഫ്.ഐ.ആര്‍.
Content Highlight: SFI say to bjp members, caste cannot be mentioned from the kerala university premises and will be beaten if they do