പ്രശസ്ത ഭോജ്പുരി നടി കൂടിയായ സീമ സിങ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ നല്‍കിയിരുന്ന തന്റെ വിദ്യാഭ്യാസ യോഗ്യത ബീഹാറില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഒമ്പതാം ക്ലാസായിരുന്നു സീമയുടെ വിദ്യാഭ്യാസ യോഗ്യത. നിലവില്‍ എല്‍.ജെ.പി നേതാവിന്റേത് ഉള്‍പ്പെടെ നാല് നാമനിര്‍ദേശ പത്രികകള്‍ തള്ളിയിട്ടുണ്ടെന്നാണ് വിവരം. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അല്‍താഫ് ആലം രാജു, വിശാല്‍ കുമാര്‍, ബി.എസ്.പിയുടെ ആദിത്യ കുമാര്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ 29 മണ്ഡലങ്ങളിലാണ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) മത്സരിക്കുന്നത്.
101 സീറ്റുകളില്‍ വീതം ബി.ജെ.പിയും ജെ.ഡി.യുവും മത്സരിക്കും. ആറ് സീറ്റുകളില്‍ വീതം രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍.എല്‍.എം), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്.എ.എം) എന്നിവരും മത്സരിക്കും.
നവംബര്‍ ആറ്, 11 എന്നീ തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 14ന് വോട്ടെണ്ണും. അതേസമയം ബീഹാറിലെ മഹാസഖ്യത്തില്‍ ഇതുവരെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല.