ജയ്പൂര്‍-മുംബൈ എക്സ്പ്രസില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ നാല് പേരെ വെടിവച്ചുകൊന്നു
national news
ജയ്പൂര്‍-മുംബൈ എക്സ്പ്രസില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ നാല് പേരെ വെടിവച്ചുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2023, 9:08 am

മുംബൈ: ജയ്പൂര്‍-മുംബൈ എക്സ്പ്രസില്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ നാല് പേരെ വെടിവച്ചുകൊന്നു. മറ്റൊരു ആര്‍.പി.എഫ് എ.എസ്.ഐയും മൂന്ന് യാത്രക്കാരുമാണ് വെടിയേറ്റ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടക്കുന്നത്. ജയ്പൂരില്‍ നിന്ന്
മുംബൈയിലേക്ക് വരുന്ന 12,956 ട്രെയിനില്‍ ബി കോച്ചിലാണ് അക്രമം നടന്നത്.
ട്രെയിനില്‍ പാല്‍ഘറിനും ദഹിസര്‍ സ്റ്റേഷനും ഇടയില്‍ എത്തുമ്പോഴാണ് അക്രമം നടക്കുന്നത്. അക്രമത്തിന് ശേഷം ദഹിസര്‍ ഭാഗത്ത് വെച്ച് പ്രതി ട്രെയിനിന് പുറത്തേക്ക് ചാടിയെന്നും റിപ്പോര്‍ട്ടുണ്ട്.

അക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമം നടത്തിയ ഉദ്യോഗസ്ഥനെ പിന്നീട് റെയില്‍വെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ എന്താണ് അക്രമത്തിന്റെ പ്രകോപനമെന്നത് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ റെയില്‍വെ പുറത്ത് വിട്ടിട്ടില്ല.

Content Highlight: Security officer shot dead four people on Jaipur-Mumbai Express