ന്യൂദല്‍ഹി: സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കി സുപ്രീം കോടതി.
പൈജാമയുടെ കെട്ടഴിക്കുന്നത് ബലാത്സംഗത്തിന്റെ തയ്യാറെടുപ്പ് മാത്രമാണെന്നായിരുന്നു ഹൈക്കോടതി വിധി. കഴിഞ്ഞ മാര്‍ച്ച് 17നാണ് ഹൈക്കോടതി ഈ വിവാദ പ്രസ്താവന നടത്തിയത്. രണ്ട് യുവാക്കള്‍ക്കെതിരെ ഫയല്‍ ചെയ്ത ബലാത്സംഗ കേസിലായിരുന്നു പരാമര്‍ശം.
ഇതിനെ ചോദ്യം ചെയ്ത് ഒരു വനിതാ അഭിഭാഷകയുടെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
ലൈംഗിക കുറ്റകൃത്യം കൈകാര്യം ചെയ്യാന്‍ മാര്‍ഗനിര്‍ദേശം വരുമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതിനായി കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചു.
Content Highlight: SC quashes Allahabad HC verdict that touching breasts and untying pyjamas does not constitute attempted abuse