മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സയനോര ഫിലിപ്പ്. നിരവധി സിനിമകളില്‍ ഗാനമാലപിച്ച അവര്‍ ഡബ്ബിങ്ങിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തു വന്ന ബറോസ്, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നീ സിനിമകളില്‍ സയനോര ഡബ്ബ് ചെയ്തിരുന്നു.
‘കല്യാണിയുടെ ചന്ദ്ര അധികം സംസാരിക്കാത്ത പ്രകൃതമാണ്. സംസാരിക്കുമ്പോള്‍ കഥാപാത്രത്തിന്റെ ശക്തി പ്രകടമാകുകയും ചെയ്യും. ആ ടോണ്‍ ശബ്ദത്തില്‍ കൊണ്ട് വരുന്നതായിരുന്നു ടാസ്‌ക്. അതിനിടെയാണ് അല്‍ത്താഫ് ഓടും കുതിരയിലേക്ക് വിളിച്ചത്. അതിലെ കല്യാണിയുടെ കഥാപാത്രം ചന്ദ്രയെ പോലെയേയല്ല. ചന്ദ്രയുടെ ശബ്ദത്തിന് ഉള്‍ക്കനം കൂടിയിരിക്കുമ്പോള്‍ നിധിയുടെ സംസാരം ഒഴുകിപ്പരന്നത് പോലെയാണ്. ശരിക്കും മിമിക്രി,’ സയനോര പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു സയനോര
സംസാരിക്കുമ്പോള്‍ തനിക്ക് കണ്ണൂര്‍ സ്ലാങ് കയറിവരുമെന്നും അത് വരാനേ പാടില്ല എന്നത് എല്ലാ ഡബ്ബി ങ്ങിലെയും റിസ്‌ക് ആണെന്നും സയനോര പറഞ്ഞു. അന്നാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നതെന്നോ, നോമിനേഷന്‍ കൊടുത്തിട്ടുണ്ടെന്നോ അറിയില്ലായിരുന്നുവെന്നും അതുകൊണ്ട് അവാര്‍ഡ് വാര്‍ത്ത കേട്ട് താന്‍ ഞെട്ടിയെന്നും സനയോര പറഞ്ഞു.
‘ബറോസിലെ കഥാപാത്രത്തിന് വേണ്ടി ഡബ് ചെയ്യാന്‍ വിളിച്ചത് ടി.കെ. രാജീവ് കുമാര്‍ സാറാണ്. ഫാന്റസി കഥാപാത്രമായത് കൊണ്ട് ശബ്ദത്തില്‍ ഏതു ടോണ്‍ വേണമെന്നൊക്കെ കണ്‍ഫ്യൂഷനായിരുന്നു. റിക്കോര്‍ഡിങ് കഴിഞ്ഞ ശേഷം അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലും ഇല്ലെന്നതാണ് സത്യം,’ സയനോര പറഞ്ഞു.
Content highlight: Sayanora shares her experience of arriving in Lokah movie and about the state award