ചിത്രക്കൊപ്പം പാടിയ സൗദി പൗരനാണിപ്പോള്‍ താരം; അഹമ്മദ് സുല്‍ത്താന്‍ അല്‍ മല്‍മാണിയുടെ ഗാനം വൈറലാവുന്നു
Entertainment
ചിത്രക്കൊപ്പം പാടിയ സൗദി പൗരനാണിപ്പോള്‍ താരം; അഹമ്മദ് സുല്‍ത്താന്‍ അല്‍ മല്‍മാണിയുടെ ഗാനം വൈറലാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 11:43 am

റിയാദ്: സൗദി അറേബ്യയില്‍ വെച്ച് നടന്ന സ്റ്റേജ് ഷോയില്‍ കെ. എസ് ചിത്രക്കൊപ്പം പാട്ടുപാടി താരമായിരിക്കുകയാണ് അഹമ്മദ് സുല്‍ത്താന്‍ അല്‍ മല്‍മാണി.

മലയാള ചലച്ചിത്രം മണിച്ചിത്രത്താഴിലെ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ഗാനം ആലപിച്ചാണ് സൗദി പൗരനായ അഹമ്മദ് സോഷ്യല്‍ മീഡിയയില്‍ താരമാവുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാനം മനോഹരമായി പാടുന്ന അഹമ്മദിന്റെ വീഡിയോയാണ് സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ചിത്രക്കൊപ്പം അഹമ്മദ് ഗാനത്തിന്റെ അവസാനഭാഗം പാടുന്നതാണ് വീഡിയോയിലുള്ളത്. അഹമ്മദ് സുല്‍ത്താന്‍ എന്നാണ് സൗദിയില്‍ ഈ പാട്ടുകാരന്‍ അറിയപ്പെടുന്നത്.

ചിത്രക്കൊപ്പം ഒരു ഹിന്ദി ഗാനവും അതേ വേദിയില്‍വെച്ച് തന്നെ അഹമ്മദ് ആലപിച്ചു.

സല്‍മാന്‍ ഖാന്‍ നായകനായ ‘ലവ്’ എന്ന ചിത്രത്തിലെ ‘സാത്തിയ തൂനേ ക്യാകിയ’ എന്ന ഗാനമായിരുന്നു അത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്.

അഹമ്മദിനൊപ്പം ഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കെ.എസ് ചിത്ര പറഞ്ഞു. മലയാളിയല്ലാത്ത അഹമ്മദ് ബുദ്ധിമുട്ടുള്ള ഈ ഗാനം നന്നായി പാടിയതില്‍ ചിത്ര അഭിനന്ദിക്കുകയും ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രക്കൊപ്പം പാടിയതില്‍ അഹമ്മദും സന്തോഷം പങ്കിട്ടു.

നേരത്തേ ഇന്ത്യന്‍ എംബസിയില്‍ വെച്ച് അഹമ്മദ് ‘വൈഷ്ണവ ജനതോ’ പാടിയതും ശ്രദ്ധേയമായിരുന്നു.