| Saturday, 26th July 2025, 8:09 pm

video; നിയോം പദ്ധതിയും പുതിയ ആശങ്കകളും

അമയ. കെ.പി.

ശാസ്ത്രവും അത്ഭുതവും കൂടിച്ചേരുന്ന ഒരു ഇടമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നഗരം. ഒറ്റവരിയില്‍ സൗദിയുടെ സ്വപ്നപദ്ധതിയായ നിയോമിനെ വേണമെങ്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.

26500 ചതുശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ഈ സ്വപ്ന നഗരിയുടെ പേര് പോലെ തന്നെ പുതുമ നിറഞ്ഞതാണ് ഈ പദ്ധതിയെന്ന് 2017ല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ ലോകം മനസിലാക്കി.

എന്നാല്‍ പ്രഖ്യാപനം നടന്ന് എട്ട് വര്‍ഷത്തോളം പിന്നിടുമ്പോഴും കൗതുകത്തോടൊപ്പം വിവാദവും നിയോമിനെ ചുറ്റിക്കറങ്ങുന്ന വാര്‍ത്തകളാണ് നാം കേട്ട് കൊണ്ടിരിക്കുന്നത്. എണ്ണ വ്യാപാരത്തിലൂടെ സാമ്പത്തികമേഖലയെ പിടിച്ച് നിര്‍ത്തിയ ഒരു രാജ്യം നിയോമിലൂടെ എണ്ണയ്ക്ക് മുകളില്‍ മറ്റൊരു സാമ്പത്തികസ്രോതസ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു. ആ യാത്രയേയും വിവാദങ്ങളേയും ഒപ്പം നിയോമിനേയും പരിചയപ്പെടാം.

Content Highlight: Saudi Arabia’s Neom project and new concerns

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.