എന്റെ സിനിമയിലെ ആ പാട്ട് കേരളത്തില്‍ ഹിറ്റാണെന്ന് അദ്ദേഹത്തിന്റെ കോളര്‍ ടൂണ്‍ കേട്ടപ്പോഴാണ് മനസിലായത്: എം.ശശികുമാകര്‍
Entertainment
എന്റെ സിനിമയിലെ ആ പാട്ട് കേരളത്തില്‍ ഹിറ്റാണെന്ന് അദ്ദേഹത്തിന്റെ കോളര്‍ ടൂണ്‍ കേട്ടപ്പോഴാണ് മനസിലായത്: എം.ശശികുമാകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th June 2025, 12:13 pm

 

അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മാതാവായും തിരക്കഥാകൃത്തായും പിന്നണി ഗായകനായും ഏറെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടനാണ് ശശികുമാര്‍. സംവിധായകരായ ബാല, അമീര്‍ എന്നിവരുടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത് കൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.

എന്നാല്‍ ശശികുമാര്‍ തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന തന്റെ ആദ്യ സംവിധാന ചിത്രത്തിലൂടെയാണ്. അതുവരെ കാണാത്ത തരത്തിലുള്ള സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു അത്.

സുബ്രഹ്‌മണ്യപുരത്തിലെ ‘കണ്‍കള്‍ ഇരണ്ടാല്‍’ എന്ന ഗാനം കേരളക്കരയിലും സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോള്‍ ആ ഗാനം ഹിറ്റായതിനെ കുറിച്ച് സംസാരിക്കുകയാണ് ശശികുമാര്‍. തന്റെ മലയാളി സുഹൃത്തിനെ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കോളര്‍ ടൂണ്‍ ‘കണ്‍കള്‍ ഇരണ്ടാല്‍’ ആയിരുന്നുവെന്നും താന്‍ ഒരു നിമിഷം സംശയത്തിലായെന്നും ശശികുമാര്‍ പറയുന്നു.

അപ്പോഴാണ് ആ പാട്ട് ഇവിടെ ഹിറ്റാണെന്ന് താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ സിനിമയും ഇവിടെ ഹിറ്റായിരുന്നുവെന്നും ശശികുമാര്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുബ്രമണ്യപുരത്തിലെ ‘കണ്‍കള്‍ ഇരണ്ടാല്‍‘ എന്ന പാട്ട് വളരെ ഹിറ്റായിരുന്നു. ഞാന്‍ എന്റെ കേരളത്തിലുള്ള ഒരു സുഹൃത്തിനെ വിളിച്ചപ്പോള്‍ അവന്‍ ‘കണ്‍കള്‍ ഇരണ്ടാല്‍’ എന്ന പാട്ട് കോളര്‍ ടൂണ്‍ വെച്ചിട്ടുണ്ട്. ഈ പാട്ടാണോ റിങ്‌ടോണായി വെച്ചതെന്ന് ഞാന്‍ വിചാരിച്ചു. ആളെ മാറിയാണോ വിളിച്ചതെന്ന് വിചാരിച്ചു ഞാന്‍. പിന്നെ നോക്കുമ്പോള്‍ ആ പാട്ട് തന്നെയാണ് വെച്ചിട്ടുള്ളത്. അപ്പോഴാണ് മനസിലാകുന്നത് ഈ പാട്ട് കേരളത്തില്‍ നല്ല ഹിറ്റാണെന്ന്. അതുപോലെ സിനിമയും ഇവിടെ ഹിറ്റാണെന്ന് അപ്പോഴാണ് മനസിലായത്,’ശശികുമാര്‍ പറയുന്നു.

Content Highlight: Sashikumar about the song kankal irandal  from Subramaniapuram