ഇത് കള്ളമാണെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു; ചാരക്കേസ് കാലത്തെ മാധ്യമ പ്രവര്‍ത്തനം ഓര്‍ത്തെടുത്ത് ശശികുമാര്‍
Kerala
ഇത് കള്ളമാണെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു; ചാരക്കേസ് കാലത്തെ മാധ്യമ പ്രവര്‍ത്തനം ഓര്‍ത്തെടുത്ത് ശശികുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th September 2018, 11:35 am

ചെന്നൈ: ഐ.എസ്.ആര്‍.ഓ ശാസ്ത്രഞ്ഞ്‌നന്‍ നമ്പി നാരായണന്‍ ഉള്‍പ്പെട്ട ചാരക്കേസ് കള്ളമാണെന്ന് തങ്ങള്‍ ആ കാലം മുതല്‍ വാദിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആ കാലത്തെ മാധ്യമ വാര്‍ത്തകളും, പത്രപ്രവര്‍ത്തനവും ശശി കുമാര്‍ പങ്ക് വെച്ചത്.


ALSO READ: മനോഹര്‍ പരീക്കറെ എയിംസിലേക്ക് മാറ്റാന്‍ മോദിയുടെ നിര്‍ദേശം; മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും


1990കളില്‍ തന്നോടൊപ്പം ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിച്ച മാധ്യമ സംഘത്തെ അഭിനന്ദിക്കാനും ശശി കുമാര്‍ മറന്നില്ല. ഈ മാധ്യമ സൃഷ്ടിയേയും, അപസര്‍പ്പക കഥകളും തെറ്റാണെന്ന് അന്നേ  ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കിയിരുന്നതായി ശശി കുമാര്‍ പറഞ്ഞു.

മലയാളത്തിലെ മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏഷ്യാനെറ്റ് മാത്രമാണ് ഈ വിഷയത്തില്‍ നമ്പി നാരായണനൊപ്പം നിലകൊണ്ടത് എന്നും ശശി കുമാര്‍ കൂട്ടിച്ചേർക്കുന്നു.

തന്റെ സഹപ്രവര്‍ത്തകരായിരുന്ന നീലന്‍, ബാബു ഭാസ്‌കര്‍, പോള്‍ സക്കറിയ, ടി.എന്‍ ഗോപകുമാര്‍ എന്നിവരെ അഭിനന്ദിക്കാനും ശശി കുമാര്‍ മറന്നില്ല.


ALSO READ: ഗാന്ധിക്ക് രഹസ്യമായി ഉണ്ടായിരുന്ന പ്രണയവും, ബന്ധുവിനൊപ്പം നഗ്‌നനായി ഉറങ്ങിയതും വെളിപ്പെടുത്തി രാമചന്ദ്ര ഗുഹ


കേരളാ പൊലീസ് തങ്ങളെ നിശ്ബദരാക്കാന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതും ശശി കുമാര്‍ ഓര്‍മ്മിക്കുന്നുണ്ട്.കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇ.കെ നായനാരെ ശശികുമാര്‍ നേരിട്ട് കണ്ടിരുന്നു. എന്നാല്‍ കേസില്‍ കഴമ്പുണ്ടെന്നാണ് പൊലീസിന്റെ വാദമെന്നും, വസ്തുതകള്‍ പുറത്ത് വരട്ടെ എന്ന മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചത്.

മാധ്യമങ്ങളും, കേരളാ പൊലീസും നടത്തിയ വേട്ടയാടലിനെ നിയമപോരാട്ടത്തിലൂടെ തോല്‍പ്പിച്ച നമ്പി നാരായണനെ അഭിനന്ദിച്ച ശശികുമാര്‍ ഉദ്യോഗസ്ഥരായ എസ്.വിജയന്‍, സിബി മാത്യൂസ്, ഡി.വൈ.എസ്പി ജോഷ്വ എന്നിവരെ നിശിതമായി വിമര്‍ശിച്ചു.