ഗാന്ധിക്ക് രഹസ്യമായി ഉണ്ടായിരുന്ന പ്രണയവും, ബന്ധുവിനൊപ്പം നഗ്‌നനായി ഉറങ്ങിയതും വെളിപ്പെടുത്തി രാമചന്ദ്ര ഗുഹ
National
ഗാന്ധിക്ക് രഹസ്യമായി ഉണ്ടായിരുന്ന പ്രണയവും, ബന്ധുവിനൊപ്പം നഗ്‌നനായി ഉറങ്ങിയതും വെളിപ്പെടുത്തി രാമചന്ദ്ര ഗുഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th September 2018, 10:48 am

ന്യൂദല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് കവിയും, പുരോഗമന ചിന്താഗതിക്കാരിയും വിവാഹിതയുമായിരുന്ന യുവതിയുമായി ഉണ്ടായിരുന്ന പ്രണയബന്ധം വെളിപ്പെടുത്തി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.

ഗാന്ധിയന്‍ ചരിത്രകാരനായ ഗുഹ തന്റെ പുതിയ പുസ്തകമായ “ഗാന്ധി, 1914 മുതല്‍ 1948 വരെ ലോകം തിരുത്തിക്കുറിച്ച് വര്‍ഷങ്ങള്‍” പ്രസിദ്ധീകരിച്ച ശേഷം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്.

മഹാത്മാ ഗാന്ധി തന്റെ ബന്ധുവായ മനു എന്ന പെണ്‍കുട്ടിയുടെ കൂടെ നഗ്‌നനായി ഉറങ്ങിയതിന് പിന്നിലെ കാരണങ്ങളും ഗുഹ വിശദീകരിക്കുന്നുണ്ട്.


ALSO READ: ചാരക്കേസ്; കേരള പൊലീസിനും, ഐ.ബിക്കുമെതിരെ മറിയം റഷീദ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കും


സരളാ ദേവി എന്ന രവീന്ദ്ര നാഥ ടാഗോറിന്റെ സഹോദരിയുമായാണ് ഗാന്ധിക്ക് പ്രണയമുണ്ടായിരുന്നത്. അവര്‍ ഒരു ഗായികയും കവിയുമായിരുന്നു. എന്നാല്‍ ഇവരുടെ പ്രണയം വിശുദ്ധമായിരുന്നെന്നും, ലൈംഗിക ബന്ധം ഉണ്ടായിരുന്നില്ലെന്നും ഗുഹ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

പരസ്പരം എഴുത്തുകള്‍ കൈമാറിയാണ് ഇരുവരും ആശയവിനിമയം നടത്തിയിരുന്നത്. ഇത്തരം ബന്ധങ്ങള്‍ മനുഷ്യജീവിതത്തില്‍ സാധാരണം മാത്രമാണെന്നും ഗുഹ നിരീക്ഷിക്കുന്നു.

തന്റെ ബ്രഹ്മചര്യം പരീക്ഷിക്കാനാണ് ബന്ധുവായ മനു എന്ന പെണ്‍കുട്ടിക്ക് ഒപ്പം ഗാന്ധി നഗ്‌നനായി ഉറങ്ങിയത്. ചുറ്റും നടക്കുന്ന കലാപങ്ങള്‍ തന്റെ ശുദ്ധത ഇല്ലായ്മ കൊണ്ടാണെന്ന് ഗാന്ധി വിശ്വസിച്ചിരുന്നെന്നും, ഇതാണ് ഇത്തരം വിചിത്രമായ പരീക്ഷണങ്ങള്‍ക്ക് ഗാന്ധിയെ പ്രേരിപ്പിച്ചതെന്നും ഗുഹ അഭിപ്രായപ്പെടുന്നുണ്ട്.


ALSO READ: വത്തിക്കാന്‍ ഇടപെടുന്നു; ജലന്ധര്‍ ബിഷപ്പിനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടേക്കും


ഈ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന വിചിത്രമായ പരീക്ഷണം എന്ന അധ്യായം പുതിയ പുസ്തകത്തിലുണ്ടെന്നും ഗുഹ പറഞ്ഞു. വായനക്കാരന് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തികളെ വ്യാഖ്യാനിക്കാം എന്ന അഭിപ്രായക്കാരനാണ് ഈ ഗാന്ധി ചരിത്രകാരന്‍.