വമ്പന്‍ മേക്കോവറില്‍ ബോക്‌സറായി ആര്യ; പാ രഞ്ജിത്ത് ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി
Entertainment
വമ്പന്‍ മേക്കോവറില്‍ ബോക്‌സറായി ആര്യ; പാ രഞ്ജിത്ത് ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd December 2020, 12:15 pm

പാ രഞ്ജിത്തിന്റെ പുതിയ ചിത്രം ‘സര്‍പ്പാട്ട പരമ്പരൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. നടന്‍ ആര്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോക്‌സര്‍ ആയാണ് സിനിമയില്‍ ആര്യയെത്തുന്നത്. ബോക്‌സിങ്ങ് റിങ്ങിനുള്ളില്‍ ആര്യ നില്‍ക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.

മദ്രാസ്, കബാലി, കാലാ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് സര്‍പ്പാട്ട പരമ്പരൈ. 1970-80 കാലഘട്ടത്തിലെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവും പറയുന്നതായിരിക്കും ചിത്രമെന്നാണ് വിലയിരുത്തല്‍.

കെ9 സ്റ്റുഡിയോസാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. സിനിമയില്‍ ആര്യയുടെ കഥാപാത്രത്തിന്റെ പേര് കാബില എന്നാണ്. സിനിമയ്ക്കു വേണ്ടി ആര്യ ശാരീരികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.വര്‍ക്കൗട്ട് വീഡിയോസ് ആര്യ നേരത്തേ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

പാ രഞ്ജിത്തും ആര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സര്‍പ്പാട്ട പരമ്പരൈ.

ചെന്നൈയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിട്ടുള്ളത്. നേരത്തെ കാര്‍ത്തിയുടെ പേരായിരുന്നു ആര്യയ്ക്ക് പകരം ചര്‍ച്ചകളിലുണ്ടായിരുന്നത്. പിന്നീടാണ് ആര്യയിലേക്കെത്തിയത്. റാണ ദഗ്ഗുപതിയുടെ പേരും ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sarpatta Parambarai here is the first look of Arya and Pa Ranjiths boxing drama