എഡിറ്റര്‍
എഡിറ്റര്‍
താന്‍ മറ്റുള്ളവരുടെ കൈയിലെ പാവയായിരുന്നു; സോളാര്‍ കമ്മീഷനില്‍ പൂര്‍ണ വിശ്വസമെന്നും സരിതാ എസ് നായര്‍
എഡിറ്റര്‍
Tuesday 26th September 2017 5:05pm


തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കേസിലെ രണ്ടാംപ്രതി സരിത എസ്.നായര്‍. കമ്മീഷന്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് സരിതാ എസ് നായരുടെ പ്രതികരണം.


Also Read: ‘ഉമ്മന്‍ ചാണ്ടിയ്ക്ക് വീഴ്ച പറ്റി’ ; സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു


നിഷ്പക്ഷമായാണ് കമ്മിഷന്‍ അന്വേഷണം നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും ശാസ്ത്രീയമായ തെളിവുകള്‍ കമ്മിഷന്‍ പരിശോധിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു. ‘സോളാറുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ താന്‍ തുടരും. ഈ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് നല്‍കാനുള്ള പണമൊന്നും തന്റെ കൈയിലില്ല. കുറഞ്ഞ തുകയ്ക്ക് തട്ടിപ്പ് നടത്തിയെന്ന് പറയുന്നവര്‍ കേസ് വരുമ്പോള്‍ തുക കൂട്ടി പറയുകയാണ്’. സരിത പറഞ്ഞു.

സോളാര്‍ ഇടപാടില്‍ താന്‍ മറ്റുള്ളവരുടെ കൈയിലെ പാവയായിരുന്നെന്നും സരിത പറഞ്ഞു. കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ ഒരുഭാഗത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തട്ടിപ്പ് തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


Dont Miss: ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുവെങ്കില്‍ രേഷ്മ അന്ന രാജിനോട് മമ്മൂട്ടി മാപ്പുപറയണം: വി.ടി ബല്‍റാം


സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ കേസാണ് സോളാര്‍ കേസ്. സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സൗരോര്‍ജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പാണ് കമ്മിഷന്‍ അന്വേഷിച്ചത്. കമ്പനി നടത്തിപ്പുകാരായ സരിത എസ്. നായര്‍ അടക്കമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു.

Advertisement