എഡിറ്റര്‍
എഡിറ്റര്‍
‘ഉമ്മന്‍ ചാണ്ടിയ്ക്ക് വീഴ്ച പറ്റി’ ; സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
എഡിറ്റര്‍
Tuesday 26th September 2017 4:29pm

 

തിരുവനന്തപുരം: സോളാര്‍കേസ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്. നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിരിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ ഒരുഭാഗത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തട്ടിപ്പ് തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


Also Read: ആവശ്യമെങ്കില്‍ ബി.ജെ.പിയുമായും കൈകോര്‍ക്കും; നിലപാടുകളില്‍ മലക്കംമറിഞ്ഞ് കമല്‍ ഹാസന്‍


സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ കേസാണ് സോളാര്‍ കേസ്. സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സൗരോര്‍ജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാര്‍ കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പാണ് കമ്മിഷന്‍ അന്വേഷിച്ചത്. കമ്പനി നടത്തിപ്പുകാരായ സരിത എസ്. നായര്‍ അടക്കമുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു.

സോളാര്‍ കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പുറത്തുവന്ന കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ കൂടിക്കാഴ്ച പത്തു മിനിറ്റിലധികം നീണ്ടുനിന്നു.


Also Read: വിവാഹത്തിന് വേണ്ടി പെണ്‍കുട്ടികള്‍ മതംമാറരുത്: ഹാദിയയെ താന്‍ അഖിലയെന്ന് വിളിക്കുകയാണെന്നും എം.സി ജോസഫൈന്‍


തെളിവെടുപ്പിന്റെ ഭാഗമായി സോളാര്‍കമ്മിഷന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തുടര്‍ച്ചയായി പതിനാല് മണിക്കൂറോളം വിസ്തരിച്ചിരുന്നു. അന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും കമ്മീഷനുമുന്നിലെത്തി തെളിവ് നല്‍കിയിരുന്നു.

Advertisement