കുറഞ്ഞ സിനിമകള്‍ കൊണ്ടുതന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശരണ്യ. 1997ല്‍ പുറത്തിറങ്ങിയ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ഫാസിലാണ് ശരണ്യയെ ബാലതാരമായി സിനിമയിലേക്ക് കൊണ്ടുവന്നത്. അതിന്റെ തമിഴ് റീമേക്കായ കാതലുക്കു മരിയാദൈ എന്ന ചിത്രത്തിലും ബാലതാരമായി ശരണ്യ അഭിനയിച്ചിരുന്നു.
പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചൗള എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഹരികൃഷ്ണന്‍സ് എന്ന ഹിറ്റ് മലയാള ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം രക്തസാക്ഷികള്‍സിന്ദാബാദ് എന്ന ചിത്രത്തിലും അഭിനയിച്ചു.
പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ ശരണ്യയെ കെമിസ്ട്രി എന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് മലയാളികള്‍ ഓര്‍ക്കുന്നത്. യാരടി നീ മോഹിനി, വെണ്ണിലാ കബഡിക്കുഴു, ഈറം, വേലായുധം, ഒസ്‌തേ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് നടി തമിഴില്‍ കൂടുതല്‍ അറിയപ്പെടുന്നത്.
താന്‍ അഭിനയിച്ച സിനിമകളില്‍ മനസില്‍ തങ്ങിനില്‍ക്കുന്നതും ഏറ്റവും ഇഷ്ടപ്പെട്ടതുമായ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് ശരണ്യ. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘എനിക്ക് ഞാന്‍ അഭിനയിച്ച സിനിമകളില്‍ രണ്ടുമൂന്ന് കഥാപാത്രങ്ങളോട് അല്‍പ്പം സ്‌നേഹം കൂടുതലായിട്ടുണ്ട്. ഒന്ന് യാരടീ നീ മോഹിനിയിലേതാണ്. അതാണ് എല്ലാവരിലേക്കും എന്നെ എത്തിച്ച കഥാപാത്രം. ആനന്ദവല്ലി അല്ലെങ്കില്‍ പൂജ എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.