കുറഞ്ഞ സിനിമകള്‍ കൊണ്ടുതന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശരണ്യ. 1997ല്‍ പുറത്തിറങ്ങിയ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ഫാസിലാണ് ശരണ്യയെ ബാലതാരമായി സിനിമയിലേക്ക് കൊണ്ടുവന്നത്.
കുറഞ്ഞ സിനിമകള്‍ കൊണ്ടുതന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശരണ്യ. 1997ല്‍ പുറത്തിറങ്ങിയ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ഫാസിലാണ് ശരണ്യയെ ബാലതാരമായി സിനിമയിലേക്ക് കൊണ്ടുവന്നത്.
അനിയത്തി പ്രാവിന്റെ തമിഴ് റീമേക്കായ കാതലുക്കു മരിയാദൈ എന്ന ചിത്രത്തിലും ബാലതാരമായി ശരണ്യ അഭിനയിച്ചിരുന്നു. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചൗള എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഹരികൃഷ്ണന്‍സ് എന്ന ഹിറ്റ് മലയാള ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിരുന്നു.
തുടര്‍ന്ന് മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ ശരണ്യയെ കെമിസ്ട്രി എന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് മലയാളികള്‍ ഓര്‍ക്കുന്നത്.
യാരടി നീ മോഹിനി, വെണ്ണിലാ കബഡിക്കുഴു, ഈറം, വേലായുധം, ഒസ്തേ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് നടി തമിഴില്‍ കൂടുതല്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് ശരണ്യ.
‘അനിയത്തി പ്രാവ് സിനിമയുടെ സമയത്ത് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഈ സിനിമ വലിയ ഹിറ്റാകുമെന്നോ പിന്നീട് ഞാന്‍ ഒരുപാട് പടങ്ങളില്‍ അഭിനയിക്കുമെന്നോ എനിക്ക് അറിയില്ലായിരുന്നു. ആളുകളൊക്കെ എന്നെ തിരിച്ചറിയുമെന്നോ ഞാന്‍ ചിന്തിച്ചിരുന്നില്ല.
ഞാന്‍ ആ സമയത്ത് മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നല്ലോ. അന്നൊന്നും സിനിമയെ ഓര്‍ത്ത് എക്‌സൈറ്റ്‌മെന്റൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അതേസമയം ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ എവിടെ വെച്ചാണേലും ഡാന്‍സ് കളിച്ചോളും. അത്രയേയുള്ളൂ. അന്നാണേലും ഇന്നാണേലും എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റൊന്നും തോന്നാറില്ല.
കിട്ടിയ അവസരങ്ങളും സിനിമയും ഓര്‍ത്ത് എനിക്ക് നല്ല സന്തോഷവും നന്ദിയുമുണ്ട്. ഞാന്‍ സിനിമയില്‍ അഭിനയിച്ച ആളാണ്, എന്നെ ആളുകള്‍ തിരിച്ചറിയുമെന്ന എക്‌സൈറ്റ്‌മെന്റൊന്നും എനിക്കില്ല. വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്,’ ശരണ്യ പറയുന്നു.
Content Highlight: Saranya Mohan Talks About Aniyathipravu