നീലി, ചാത്തന്‍, ഒടിയന്‍ എന്നിങ്ങനെ നമ്മള്‍ കണ്ടും കേട്ടും വളര്‍ന്ന മിത്തുകള്‍ നമ്മുടെ കൂടെ നമുക്കൊപ്പം ജീവിച്ചാല്‍ എങ്ങനെയുണ്ടാകും? അതായിരുന്നു ലോകഃ ചാപ്റ്റര്‍ 1. റിലീസ് ചെയ്ത് നാലാം വാരം പിന്നിടുമ്പോഴും ഇപ്പോഴും തിയേറ്ററില്‍ ലോകഃ പ്രദര്‍ശനത്തിനുണ്ട്. കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്ന് 278 കോടി സ്വന്തമാക്കി. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തിന്റെ പ്രൊഡ്യൂസര്‍.
ഇപ്പോള്‍ ദുല്‍ഖറിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രന്‍.
‘സിനിമയുടെ റിലീസ് ദിവസം ഞാനാകെ ടെന്‍ഷനിലായിരുന്നു. നായികയായി അഭിനയിച്ച സിനിമ റിലീസ് ചെയ്ത ദിവസം പോലും ഞാന്‍ ഇത്രയ്ക്കും ടെന്‍ഷന്‍ അടിച്ചിട്ടില്ല. രാവിലെ ദുല്‍ഖറിന് മെസേജ് അയച്ചു.
‘സത്യസന്ധതയോടെ വര്‍ക്ക് ചെയ്യുക എന്നതേ നമ്മുടെ കയ്യില്‍ ഉള്ളു. ഇനി ടെന്‍ഷന്‍ അടിക്കാതെ സിനിമ പ്രേക്ഷകര്‍ക്ക് വിട്ടു കൊടുക്കൂ’ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി,’ ശാന്തി പറയുന്നു.
മമ്മൂട്ടിയുടെ ‘വേണ്ടാ…’ എന്ന വാക്കിലൂടെ അദ്ദേഹം സിനിമയുടെ ഭാഗമാവാന്‍ തീരുമാനിച്ചത് തങ്ങളുടെ ടീമിന് കിട്ടിയ അനുഗ്രഹം ആണെന്നും ആ വാക്ക് തിയേറ്ററില്‍ കേള്‍ക്കുമ്പോള്‍ വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചതെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.
കിളിയേ കിളിയേ… എന്ന പാട്ടിനെക്കുറിച്ചും ശാന്തി സംസാരിച്ചു.
സിനിമ എന്നും ടീം വര്‍ക്ക് ആണെന്നും ഡൊമിനിക് എല്ലാവര്‍ക്കും സ്‌പേസ് കൊടുക്കുന്ന സംവിധായകനാണെന്നും അവര്‍ പറഞ്ഞു. കല്യാണി നസ്‌ലെന്റെ റൂമിലേക്ക് വരുന്ന സീനില്‍ റെട്രോ ഫീല്‍ ഒരു പാട്ട് വേണം എന്ന് ഡൊമിനിക് പറഞ്ഞിരുന്നുവെന്നും അപ്പോള്‍ ‘കിളിയേ കിളിയേ’ എന്ന വരികള്‍ കല്യാണിയുടെ കഥാപാത്രത്തിന് ഇണങ്ങും എന്ന് തോന്നിയത് കൊണ്ടാണ് ആ പാട്ട് പറഞ്ഞതെന്നും ശാന്തി ബലചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞത് ഡൊമിനിക്കിന് ഇ്ഷ്ടമായത് കൊണ്ടാണ് ആ പാട്ട് പടത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.
Content Highlight: Santhy Balachandran talking about Dulquer Salmaan